ഗൂഗിള്‍ പിക്സല്‍ 3 എത്തുന്നു; ആരെയും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതയുമായി
- ഗൂഗിള്‍ പിക്സല്‍ 3യുടെ പ്രത്യേകതകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു
- ആന്‍ഡ്രോയ്ഡിന്‍റെ അടുത്ത പതിപ്പായ ആന്‍ഡ്രോയ്ഡ് പി ആദ്യമായി ഉപയോഗിക്കുന്ന ഫോണ്‍ ആയിരിക്കും ഇതെന്നതാണ് വിവരം
ഗൂഗിള്‍ പിക്സല്‍ 3യുടെ പ്രത്യേകതകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആന്‍ഡ്രോയ്ഡിന്‍റെ അടുത്ത പതിപ്പായ ആന്‍ഡ്രോയ്ഡ് പി ആദ്യമായി ഉപയോഗിക്കുന്ന ഫോണ്‍ ആയിരിക്കും ഇതെന്നതാണ് വിവരം. ഗൂഗിള്‍ പിക്സല്‍ 3, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ എന്നിവയുടെ പ്രത്യേകതകള്‍ പ്രമുഖ ആന്‍ഡ്രോയ്ഡ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന സ്ലാഷ് ലീക്കാണ് പുറത്തുവിട്ടത്. പൂര്‍ണ്ണമായും ബെസില്‍ ഒഴിവാക്കിയ മോഡല്‍ ആയിരിക്കും ഗൂഗിള്‍ പിക്സല്‍ 3 എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ലോകത്തിലെ പ്രമുഖ ബ്രാന്‍റുകളുടെ ഫ്ലാഗ്ഷിപ്പില്‍ കാണുന്ന നോച്ച് ഡിസ്പ്ലേയും ഈ ഫോണിന് ഉണ്ടാകില്ല.
പൂര്‍ണ്ണമായും ബെസ്ലെസ്, നോ നോച്ച് ഡിസ്പ്ലേ എന്ന് പറയാവുന്ന ഈ പ്രത്യേകത ലെനോവ വിവോ അടക്കമുള്ള മോഡലുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഗൂഗിളിന്‍റെ ശക്തമായ മുന്നറിയിപ്പ് വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു മോഡല്‍ വരുമ്പോള്‍ എങ്ങനെ സെല്‍ഫി ക്യാമറ, പ്രോക്സിമിറ്റി സെന്‍സര്‍, ഇയര്‍പീസ് എന്നിവ ക്രമീകരിക്കും എന്ന സംശയമാണ് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ഇടയില്‍ ഉയരുന്നത്.
ആന്‍ഡ്രോയ്ഡ് പിയുടെ സപ്പോര്‍ട്ടോടെ എത്തുന്ന ഗൂഗിളിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് ഇതോടെ ഡിസൈനില്‍ എല്ലാവരെയും ഞെട്ടിക്കും എന്ന് ഉറപ്പാണ്. 5.9 ഇഞ്ച്, അല്ലെങ്കില്‍ 6 ഇഞ്ചായിരിക്കും ഫോണിന്‍റെ ഡിസ്പ്ലേ എന്നാണ് ലഭിക്കുന്ന സൂചന. പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പ് ഉണ്ടാകും. ഇത്തവണ ക്യാമറയില്‍ വലിയ മാറ്റങ്ങള്‍ ഗൂഗിള്‍ പിക്സല്‍ 3യില്‍ പ്രതീക്ഷിക്കാം.