അടുത്ത ഐഫോണിന്‍റെ സ്ക്രീന്‍ ഇങ്ങനെയോ?

iphone 8 screen size

മൂന്നു തലമുറകളായി ഇറങ്ങുന്ന ഐഫോണ്‍ ഫ്ലാഗ്ഷിപ് വാരിയന്റുകള്‍ക്കെല്ലാം 4.7, 5.5 ഇഞ്ച് ഡിസ്‌പ്ലേകളായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഐഫോണ്‍ 8 ന് മൂന്നു സ്‌ക്രീന്‍ സൈസ് ഉണ്ടാവുമെന്നു പറയപ്പെടുന്നു. എന്തായാലും 5, 5.8 ഇഞ്ച് സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണു ഊഹം.

ഈ രണ്ടു വലിപ്പത്തിലുമുള്ള സ്‌ക്രീനുകള്‍ ഉണ്ടാകുമെന്ന് ബാര്‍ക്ലെയ്സ് അനലിസ്റ്റ്സ് പറയുന്നു. ഐഫോണ്‍ 7ലും 7 പ്ലസിലുമുള്ളത് പോലെ തന്നെയായിരിക്കും ഇത്. ഐഫോണ്‍ പ്രവചനങ്ങളില്‍ വിദഗ്ധനായ മിഗ് ചി കോ യുടെ അഭിപ്രായം അനുസരിച്ച് 4.7- ഇഞ്ച് ഐഫോൺ 8 ൽ എൽസിഡി പാനലും 5.8 ഇഞ്ച് സ്ക്രീൻ പതിപ്പിൽ അമോൾഡ് ഡിസ്പ്ലെയുമായിരിക്കും. 

കുറഞ്ഞ പവറില്‍ ഏറ്റവും നല്ല ദൃശ്യാനുഭവം നല്‍കാന്‍ ഇതിനാവും. ഇതല്ലെങ്കില്‍ 4.7 ഇഞ്ച് വേർഷനിൽ എൽസിഡി പാനൽസ്, പ്രീമിയം ഐഫോൺ 8ൽ 5.8-ഇഞ്ച് അമോൾഡ് സ്ക്രീനും ആയിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ജപ്പാനിലെ നിക്കി ദിനപത്രവും പറയുന്നത് ഐഫോണ്‍ 8 ഡിസ്‌പ്ലേ 5.5 ഇഞ്ചോ അല്ലെങ്കില്‍ അതിലധികമോ വലുപ്പമുള്ളതായിരിക്കും എന്നാണ്. പ്രീമിയം ഐഫോണ്‍ 8 ഡിസ്‌പ്ലേ വക്രാകൃതിയില്‍ ഉള്ളതായിരിക്കുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. സാംസങ് ഗ്യാലക്സി എസ്6 എഡ്ജ്, ഗ്യാലക്സി എസ്7 എഡ്ജ് എന്നിവയിലുണ്ടായിരുന്ന പോലെ പ്രീമിയം അല്ലാത്ത മറ്റു വേരിയന്‍റുകളില്‍ ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios