ഐഫോണ്‍ 8 സ്വന്തമാക്കാം വെറും 18,778 രൂപയ്ക്ക്
ആപ്പിള്‍ ഐഫോണ്‍ 8 ,32 ജിബി വേര്‍ഷന്‍റെ വില 64,000 രൂപയാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ച വില. എന്നാല്‍ ഈ ഫോണ്‍ വെറും 18,778 രൂപയ്ക്ക് ലഭിച്ചാലോ. പ്രീബുക്കിംഗ് ആരംഭിച്ച ആപ്പിളിന്‍റെ പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ വിലയ്ക്ക് സ്വന്തമാക്കാം എങ്ങനെയെന്നല്ലെ, സിറ്റിബാങ്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുമ്പോള്‍ 10,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അപ്പോള്‍ വില 54,000. അടുത്ത ഓഫര്‍ റിലയന്‍സ് ജിയോയുടേതാണ്.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ വില്‍ക്കുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ വിലയുടെ 70% തുകയും തിരിച്ചുനല്‍കുമെന്ന ഓഫര്‍ ആണ് റിലയന്‍സ് ജിയോ നല്‍കുന്നത്. അപ്പോള്‍ വില വീണ്ടും 44,800 രൂപ കുറഞ്ഞു. ഇപ്പോള്‍ ഈ ഐഫോണിന്‍റെ മൂല്യം എന്നത് വെറും 9200 രൂപ മാത്രമാണ്. ജിയോ കമ്പനിയുടെ 799 രൂപയുടെ പ്രതിമാസ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കാണ് ഈ ബൈ-ബാക്ക് ഓഫര്‍ ലഭ്യമാവുക എന്നത് മറ്റൊരു കാര്യം.
അതായത് ഒരു വര്‍ഷത്തേയ്ക്ക് 9588 രൂപ. ഈ തുകയും ഐഫോണിന്റെ നേരത്തെയുള്ള 9200 രൂപയും കൂടി കൂട്ടുമ്പോള്‍ വില വെറും 18,778 രൂപ മാത്രം. ഈ ഓഫറുകള്‍ എല്ലാം ലഭിക്കണമെങ്കില്‍ ഒന്നുകില്‍ റിലയന്‍സ് ജിയോ സ്റ്റോറുകളില്‍ നിന്നോ അല്ലെങ്കില്‍ ആമസോണ്‍ വെബ്സൈറ്റില്‍ നിന്നോ വേണം ഐഫോണ്‍ 8 വാങ്ങിക്കാന്‍.
ഫോണ്‍ മൈ ജിയോ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താലേ ഓഫര്‍ ലഭ്യമാകൂ. ശനിയാഴ്ച മുതലാണ് ഇന്ത്യയില്‍ ഐഫോണ്‍ എത്തുന്നത്. ഇരുപത്തിരണ്ടു രാജ്യങ്ങളില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ഐഫോണ്‍ എത്തിയിരുന്നു.