ഇന്ത്യക്കാർക്ക് പ്രിയം മീമുകൾ; ദിവസം 30 മിനിറ്റ് മീമുകൾക്കായി ചെലവഴിക്കുന്നെന്ന് റിപ്പോർട്ട് ‌

വിനോദ മേഖലയുടെ കൊടുമുടിയിലാണ്  മീമുകൾ ഇന്നെത്തി നിൽക്കുന്നത്.  വർദ്ധിച്ചുവരുന്ന ഈ ഡിമാൻഡ് നിലനിർത്താൻ മത്സരമാണിന്ന്.

Indians love memes spend 30 minutes a day for memes

മീമുകൾ വായിച്ച് ചിരിക്കാത്തവരും ചിന്തിക്കാത്തവരും കുറവായിരിക്കും. ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ മീമുകൾക്കായി പ്രത്യേക പേജുകൾ വരെയുണ്ട്. സിനിമാ താരങ്ങൾ മുതൽ കാർട്ടുണുകൾ വരെ മീമുകൾ കയ്യടക്കി കഴിഞ്ഞു. ഇപ്പോഴിതാ നിലവിലെ പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഒരു ദിവസം ഏകദേശം 30 മിനിറ്റ് വരെ മീമുകൾ വായിക്കാനായി ചെലവഴിക്കുന്നുണ്ട് എന്നാണ്. 80 ശതമാനം ആൾക്കാരുടെ മീം ഉപയോ​ഗം മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മിക്ക ഉപയോക്താക്കളും സ്ട്രെസ് ഒഴിവാക്കാനുള്ള  മാർഗമായാണ് മീമുകളെ ആശ്രയിക്കുന്നത്. കൂടാതെ ഇനിയും മീമുകളുടെ ഉപയോ​ഗം വർധിക്കുമെന്നും കൂടുതൽ പേർ മീം നിർമ്മാണത്തിലേക്ക് കടന്നു വന്നേക്കുമെന്നും സ്ട്രാറ്റജി കൺസൾട്ടിംഗ് സ്ഥാപനമായ റെഡ്സീറിന്റെ റിപ്പോർട്ട് പറയുന്നു.

വിനോദ മേഖലയുടെ കൊടുമുടിയിലാണ്  മീമുകൾ ഇന്നെത്തി നിൽക്കുന്നത്.  വർദ്ധിച്ചുവരുന്ന ഈ ഡിമാൻഡ് നിലനിർത്താൻ മത്സരമാണിന്ന്. മീമുകൾ സൃഷ്‌ടിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമുകൾ വിപണിയിൽ നിറഞ്ഞു കഴിഞ്ഞു."തൊണ്ണൂറു ശതമാനം ഉപഭോക്താക്കളും സ്വയം മീമുകൾ സൃഷ്ടിക്കാൻ തയ്യാറായവരാണ്. ഇത് മീം ക്രിയേഷൻ ആപ്പുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മീമുകളിലേക്കുള്ള ആക്സസ് പ്രധാനമായും സോഷ്യൽ മീഡിയകൾ വഴിയാണ്. ഏതൊരു വ്യക്തിയുമായും ബന്ധം തോന്നിപ്പിക്കുന്ന ഉള്ളടക്കമാണ് ഇവയ്ക്ക് ഇത്രയധികം ജനപ്രീതി നൽകാൻ കാരണമായത്. 

വായിക്കുന്നവർ അതെ താൽപ്പര്യമുള്ള സു​ഹൃത്തുക്കളുമായും ​ഗ്രൂപ്പുകളുമായും മീമുകൾ പങ്കിടുന്നു. ഇത് വഴി ആ​ഗോളതലത്തിൽ പോലും മീമുകളുടെ പ്രവണത വർധിക്കുന്നുണ്ട്. വ്യത്യസ്തമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ നൽകുന്നുണ്ട്.ബന്ധുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും വാക്കുകൾ പോലും രസകരമായി മീമുകളായി അവതരിപ്പിക്കാനും സീരിയസ് വിഷയങ്ങളെ തീവ്രത കൈവിടാതെ വായനക്കാരനിലേക്ക്  എത്തിക്കാനും മീമുകൾ സഹായിക്കുന്നുണ്ട്. ബ്രാൻഡ് നിർമ്മാണത്തിനും ഒരു ക്രിയേറ്റീവ് ഔട്ട്‌ലെറ്റ് എന്ന നിലയ്ക്കും ആളുകൾ മീമുകൾ സൃഷ്ടിക്കാറുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios