മലയാളി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു
ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ ഫോണില്‍ നിന്നും സന്ദേശം പുറപ്പെടുവിക്കാന്‍ ഈ കണക്ഷന് സാധിക്കും. ഫോണുകളില്‍ അടിയന്തര സന്ദേശം അയക്കാനുള്ള ബട്ടണുകള്‍ അഥവ (എസ്ഒഎസ്) ബട്ടണുകള്‍ നിര്‍ബന്ധമാക്കുവാന്‍ കേന്ദ്രം ഒരുങ്ങുന്നതിനിടയിലാണ് മലയാളി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം.
ജോര്‍ജ് മാത്യു, കുസാറ്റ് വിദ്യാര്‍ത്ഥികളായ നിഥിന്‍ വസന്ത്, അതുല്‍ ബി രാജ് കൊച്ചി മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഫൗസിയ ആലം എന്നിവരാണ് ഈ ഉപകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ബംഗ്ലൂരില്‍ നടന്ന അസെന്‍ഞ്ച്വര്‍ ഇനവേഷന്‍ ജോക്കി പരിപാടിയില്‍ സ്ത്രീശാക്തീകരണ ആശയത്തിനുള്ള പുരസ്കാരം ഈ കണ്ടുപിടുത്തം നേടിയിട്ടുണ്ട്.