ഐന്‍സ്റ്റീനേക്കാള്‍ ഐക്യൂവുമായി ഒരു ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി

Indian origin girl in UK gets 162 IQ points more than Einstein

അല്‍ബര്‍ട്ട് ഐന്‍സ്റ്റീനേക്കാള്‍ ഐക്യൂവുമായി ഒരു ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി. രാജ് ഗൗരി പവാര്‍ എന്നാണ് ഈ 12 വയസുകാരിയുടെ പേര്. ബ്രീട്ടീഷ് മെന്‍സ ഐക്യൂ ടെസ്റ്റില്‍ ഈ പെണ്‍കുട്ടി നേയിയത് 162 മാര്‍ക്കാണ്. ഐന്‍സ്റ്റീന്‍റെ ഐക്യൂവിനെക്കാളും, സ്റ്റീഫന്‍ ഹോക്കിംഗ്സിന്‍റെ ഐക്യൂനെക്കാള്‍ രണ്ട് പോയന്‍റ് അധികം.

മാഞ്ചസ്റ്ററില്‍ കഴിഞ്ഞമാസമാണ് ഈ പെണ്‍കുട്ടി ഐക്യൂ ടെസ്റ്റില്‍ പങ്കെടുത്തത്. 18 വയസിന് താഴെയുള്ള ഒരു വ്യക്തി ഇതുവരെ നേടുന്നതില്‍ വച്ച് ഏറ്റവും വലിയ സ്കോര്‍ ഈ പെണ്‍കുട്ടി സ്വന്തമാക്കി. ഇതോടെ ബ്രിട്ടനിലെ മെന്‍സാ ഐക്യൂ സൊസേറ്റിയില്‍ രാജ് ഗൗരിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

സാധാരണ മെന്‍സാ ഐക്യൂ ടെസ്റ്റില്‍ 140 സ്കോര്‍ എടുക്കുന്നവരെ ജീനിയസ് എന്ന ഗണത്തില്‍ പെടുത്തും. ലോകത്ത് എമ്പാടും ഈ ടെസ്റ്റിന് വിധേയരായ 2ലക്ഷം പേരില്‍ ഇത്രയും സ്കോര്‍ നേടുന്ന ആദ്യത്തെയാള്‍ കൂടിയാണ് രാജ് ഗൗരിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആള്‍ട്രിന്‍കം ഗ്രാമര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടി. ബ്രിട്ടനില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.സുരാജ് കുമാര്‍ പവറിന്‍റെ മകളാണ്.

Indian origin girl in UK gets 162 IQ points more than Einstein

Latest Videos
Follow Us:
Download App:
  • android
  • ios