ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റി നടപ്പാക്കാന്‍ ടെലികോം കമീഷന്‍
- ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ സമ്പൂര്‍ണ്ണ സമത്വം ഉറപ്പാക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നടപ്പാക്കാന്‍ ടെലികോം കമീഷന്‍
ദില്ലി: ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ സമ്പൂര്‍ണ്ണ സമത്വം ഉറപ്പാക്കുന്ന നെറ്റ് ന്യൂട്രാലിറ്റി നടപ്പാക്കാന്‍ ടെലികോം കമീഷന്‍ തീരുമാനിച്ചു. ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ ഏതെങ്കിലും പ്രത്യേകം വിഭാഗം ഉപയോയ്ക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ഉള്ളടക്കം ,വേഗത എന്നിവയില്‍ മുന്‍ഗണന സേവനദാതാക്കള്‍ക്ക് കഴിയില്ല.
എല്ലാവര്‍ക്കും ഒരേ രീതിയില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കണം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ താമസിയാതെ ടെലികോം മന്ത്രാലയം പുറത്തിറക്കും. ഇവ ലംഘിക്കുന്നവര്ക്ക് കനത്ത പിഴയൊടുക്കേണ്ടി വരും. ഫ്രീ ബേസിക്സ് എന്ന പേരില്‍ ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം ഒരു പ്ലാറ്റ് ഫോം അവതരിപ്പിച്ചിരുന്നു. കച്ചവടമാണ് ഫേസ് ബുക്ക് ലക്ഷ്യമിടുന്നത് എന്നാരോപിച്ച് ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ഫേസ് ബുക്ക് ഫ്രീ ബേസിക്സ് പിന്‍വലിക്കുകയും ചെയ്തു