സേണിലെ ശാസ്ത്രപരീക്ഷണത്തില്‍ ഇന്ത്യയും അംഗമാകുന്നു

India becomes associate member of CERN

പ്രപഞ്ചനിർമ്മിതിയിലെ അടിസ്ഥാന രഹസ്യങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിക്കുന്ന നിരവധി പരീക്ഷണങ്ങൾ,  ഹിഗ്സ്ബോസോണിന്‍റെയടക്കം നിർണായക കണ്ടെത്തലുകൾ. 12 രാജ്യങ്ങളുടെ സഹകരണത്തിൽ 1954 ൽ തുടങ്ങിയ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസർച്ചിൽ  ഇപ്പോൾ 22 അംഗരാജ്യങ്ങളുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാല ആയ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ നിർമ്മിതിയിലും പ്രവർത്തനത്തിലും ഇന്ത്യയിൽ നിന്നുള്ള ശാസ്ത്രജ്ഞർ നേരത്തെ പങ്കെടുക്കുന്നുണ്ട്. 

എന്നാൽ അസോസിയേറ്റ് അംഗമാകുന്നതോടെ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുകയാണ്. ഇന്നലെയാണ് ഇത് സംബന്ധിച്ച കരാറിൽ സേൺ ഡയറക്ടർ ജനറൽ ഫാബിയോള ജിയോനേറ്റിയും ഇന്ത്യൻ ആണവോർജ കമ്മീഷൻ ചെയർമാൻ ശേഖർ ബസുവും ഒപ്പിട്ടത്. 

ഇന്ത്യ ഗവൺമെന്‍റ് കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകേണ്ടുന്ന നടപടി ക്രമം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യ ഔദ്യോഗിക അംഗമാകുന്നതോടെ ഇന്ത്യയിൽ നിന്നുളള കൂടുതൽ സ്ഥാപനങ്ങൾക്കും ഇവരുടെ പരീക്ഷണങ്ങളുമായി സഹകരിക്കാനാകും. ശാസ്ത്രപരീക്ഷണ രംഗത്തെ രാജ്യത്തിനറെ മികച്ച ചുവടുവപ്പുകളിൽ ഒന്നാണ് അംഗത്വം. 

Latest Videos
Follow Us:
Download App:
  • android
  • ios