ഇരട്ട ക്യാമറ വിസ്മയവുമായി പി9 ഇന്ത്യന്‍ വിപണിയില്‍

Huawei P9 with dual lens camera launched in India at Rs 39999

ദില്ലി: ഐഫോണിന്‍റെ പിന്നിലെ ഇരട്ട ക്യാമറകളെക്കുറിച്ച് ടെക് ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ഇതാ, ഇരട്ട ലൈന്‍സ് ക്യാമറ വിസ്മയവുമായി വാവെയുടെ പി9 ഇന്ത്യന്‍ വിപണിയില്‍ എത്തി. ആഗസ്റ്റ് 17, 3 മണി മുതല്‍ ഈ ഫോണ്‍ ഉപയോക്താക്കളിലേക്ക് ഫ്ലിപ്പ്കാര്‍ട്ട് വഴി എത്തും. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ആഗോള തലത്തില്‍ ഈ ഫോണ്‍ ആദ്യം ഇറങ്ങിയത്. അന്ന് പി9ന് ഒപ്പം പി9 പ്ലസും ഇറക്കിയെങ്കിലും അത് ഇന്ത്യയില്‍ എത്തിയിട്ടില്ല.

പൂര്‍ണ്ണമായും മെറ്റലില്‍ തീര്‍ത്ത ഫോണിന്‍റെ പ്രത്യേകത, ജര്‍മ്മന്‍ ക്യാമറ ലെന്‍സ് സ്പെഷ്യലിസ്റ്റ് ലൈക്കയുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഇരട്ട ക്യാമറ ലൈന്‍സ് തന്നെയാണ്. 12 എംപിയുടെ ഇരട്ട ലെന്‍സ് ക്യാമറയാണ് പി9ന്‍റെ പിന്നില്‍ ഉള്ളത്. ഒരു ക്യാമറ ലെന്‍സ് സെന്‍സര്‍ ചിത്രത്തിന്‍റെ നിറ വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍, മറ്റെ ക്യാമറ ലെന്‍സ് മോണോക്രോമായി ചിത്രം പകര്‍ത്തും.  QiKU Q Terra 808 എന്ന് അടുത്തിടെ ഇറങ്ങിയ ഫോണിന് സമാനമാണ് ഈ രീതി എന്നാണ് ഗവേഷകര്‍ പറയുന്നത്.

വാവ്വേയുടെ സ്വന്തം പ്രോസസ്സിംഗ് സിസ്റ്റമായ  HiSilicon Kirin 955 ആണ് ഈ ഫോണിന്‍റെ ശക്തി നിര്‍ണ്ണയിക്കുന്നത്. ഇത് ഒക്ടാകോര്‍ പ്രോസ്സസറാണ് ഇതിന്‍റെ ശേഷി 2.5 ജിഗാഹെര്‍ട്സാണ്.  3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ് സിസ്റ്റം.  ഒപ്പം മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡും പി9 ല്‍ ഉപയോഗിക്കാം.

3,000 എംഎഎച്ചാണ് പി9ന്‍റെ ബാറ്ററി ശേഷി. ടൈറ്റാനിയം ഗ്രേ, മിസ്റ്റിക്ക് സില്‍വര്‍, പ്രസ്റ്റീജ് ഗോള്‍ഡ് എന്നീ കളറുകളില്‍ ഈ ഫോണ്‍ എത്തും. രണ്ട് വര്‍ഷത്തെ വാറന്‍റിയാണ് ഈ ഫോണിന് വാവ്വേ നല്‍കുന്നത്. 39,999 രൂപയാണ് ഫോണിന്‍റെ വിലയെങ്കിലും ഫോണിന് ഫ്ലിപ്പ്കാര്‍ട്ട് പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios