നോവ 3, നോവ 3ഐ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു
- ആമസോണ്‍ ഇന്ത്യ വഴി ആഗസ്റ്റ് 23 ന് നോവ 3യും, ആഗസ്റ്റ് 7ന് നോവ 3 ഐയും വില്‍പ്പനയ്ക്ക് എത്തും
- ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു
ദില്ലി: വാവ്വേയുടെ നോവ 3, നോവ 3ഐ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡ്യൂവല്‍ ക്യാമറ സെറ്റപ്പില്‍ ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഈ ഫോണിന്റെ പ്രത്യേകത. ആമസോണ്‍ ഇന്ത്യ വഴി ആഗസ്റ്റ് 23 ന് നോവ 3യും, ആഗസ്റ്റ് 7ന് നോവ 3 ഐയും വില്‍പ്പനയ്ക്ക് എത്തും. ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. നോവ 3, 6ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി മോഡലാണ് ഇതിന് 34,999 രൂപയാണ് വില. ഇതേ സമയം നോവ 3ഐ 4ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി മോഡലാണ് ഇതിന്റെ വില 20,990 രൂപയാണ്.
ഈ മാസം ആദ്യമാണ് നോവ ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഫുള്‍ വ്യൂ നോച്ചുള്ള സ്ക്രീന്‍ ആണ് നോവ 3, നോവ 3ഐയ്ക്കുള്ളത്. ആന്‍ഡ്രോയ്ഡ് ഓറീയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇരു ഫോണുകളിലും ഉള്ളത്. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ഒപ്പം ഇരു ഫോണുകളും ഫേസ്ബുക്ക് അണ്‍ലോക്ക് ഫീച്ചര്‍ ഉണ്ട്. പിന്നില്‍ വലത് ഭാഗത്തായാണ് ഇരട്ട ക്യാമറകള്‍ ക്രമീകരിച്ചിരിക്കുന്നത്.
നോവ 3യില്‍ കീറിന് 970 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 3750 എംഎഎച്ചാണ് ബാറ്ററി ശേഷി. എന്നാല്‍ നോവ 3ഐയില്‍ എത്തുമ്പോള്‍ കീറിന് 710 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. 3340 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. നോവ 3 ഫാസ്റ്റ് ചാര്‍ജിംഗ് ടെക്നോളജിയോടെയാണ് എത്തുന്നത്. നോവ 3യിലെ പിന്നിലെ ഇരട്ട ക്യാമറ സംവിധാനം 16എംപി + 24 എംപിയാണ്. ഇതിന് എല്‍ഇഡിയും ക്യൂമോജി ഫീച്ചറും ഉണ്ട്. ഇത് ആപ്പിള്‍ ഐഫോണിന്റെ അനിമോജിക്ക് സമം എന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തല്‍.
നോവ 3ഐയില്‍ എത്തുമ്പോള്‍ പിന്നിലെ ക്യാമറ സംവിധാനം 16എംപി+2എംപിയാണ്. ഇരു ഫോണുകളുടെയും സെല്‍ഫി ക്യാമറ ഇരട്ട സംവിധാനത്തോടെയാണ്. 24 എംപി+2 എംപിയാണ് സെല്‍ഫി ക്യാമറ.