എച്ച്ടിസി 4ജി ഫോണ്‍ എച്ച്ടിസി10 ഇന്ത്യയില്‍ എത്തുന്നു

HTC to soon launch 4G smartphone HTC 10 in India

എച്ച്ടിസിയുടെ 4ജി സ്മാര്‍ട്ട്ഫോണ്‍ എച്ച്ടിസി 10 ഇന്ത്യയില്‍ എത്തുന്നു. എച്ച്ടിസി 10 ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്. എച്ച്ടിസി സൗത്ത് ഏഷ്യ പ്രസിഡന്‍റ് ഫൈസല്‍ സിദ്ദിഖിയാണ്. 5.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഫോണാണ് എച്ച്ടിസി 10. 

ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഇന്‍റെ ശേഷി 2.2 ജിഗാഹെര്‍ട്സാണ്. 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററിശേഷി. ഇത് മൂലം 4ജി നെറ്റ്വര്‍ക്കില്‍ 27 മണിക്കൂര്‍വരെ ടോക്ക് ടൈം ലഭിക്കും. ഫോണിന്‍റെ ശരാശരി അപ്ലോഡ് വേഗത 50 എംബിപിഎസ് ആയിരിക്കുമെന്നാണ് എച്ച്.ടി.സി അവകാശപ്പെടുന്നത്. 

ഡൗണ്‍ലോഡ് വേഗത 450 എംബിപിഎസ് ആയിരിക്കുമെന്നും എച്ച്.ടി.സി അവകാശപ്പെടുന്നുണ്ട്. ഫിംഗര്‍ സ്കാനര്‍, ജെസ്റ്റര്‍ കണ്‍ട്രോള്‍ എന്നീ ആധുനിക സുരക്ഷ സംവിധാനങ്ങളും ഈ ഫോണ്‍ ഉറപ്പ് നല്‍കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios