എച്ച്ടിസി 10 ഇതാ ഇന്ത്യയിലേക്ക്
രണ്ടു വ്യത്യസ്ത വേരിയന്റുകളിൽ എത്തുന്ന ഫോണുകളിൽ പ്രോസസർ ഒഴികെ മറ്റെല്ലാ പ്രത്യേകതകളും ഏകദേശം സമാനമാണ്. സിൽവർ, കാർബൺ ഗ്രേ എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാകുന്ന എച്ച്ടിസി 10 സ്മാർട് ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും 46,500 രൂപയ്ക്ക് വാങ്ങാനാകും.
ഫോൺ വാങ്ങിയ ശേഷം ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ ഫോൺ വെള്ളത്തിൽ വീണുണ്ടാകുന്ന തകരാറുകൾക്കും, സ്ക്രീൻ തകരുന്നതിനും പ്രത്യേക സൗജന്യ റീപ്ലേസ്മെന്റ് പ്ലാനുകളും ഫോണിനൊപ്പം ലഭ്യമാണ്. എച്ച്ടിസി 10 സൈറ്റിൽ വാങ്ങാൻ ലഭിക്കുമെങ്കിലും എച്ച്ടിസി 10 ലൈഫ് സ്റ്റൈൽ വേരിയന്റിന്റെ വില ഇതുവരെയും ലഭ്യമായിട്ടില്ല.
ആഗോള വിപണിയിൽ എച്ച്ടിസി 10 എന്ന പേരിൽ എത്തുന്ന ഫോണിന്റെ മറ്റൊരു വേരിയന്റായ579 എച്ച്ടിസി 10 ലൈഫ് സ്റ്റൈലാകും ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ വിപണിയിലെത്തിയ എച്ച്ടിസി 10 സ്മാർട്ട്ഫോൺ ക്വാൾകോം സ്നാപ്ഡ്രാഗൺ 820 പ്രോസസർ ഘടിപ്പിച്ച് എത്തിയപ്പോൾ എച്ച്ടിസി 10 ലൈഫ് സ്റ്റൈൽ ഫോൺ ക്വാൾകോം സ്നാപ്ഡ്രാഗൺ 652 പ്രോസസറോടെയാകും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുക.
റാമിന്‍റെ കാര്യത്തിലും സംഭരണ ശേഷിയിലും ചില വ്യത്യാസങ്ങൾക്കൊപ്പം പിൻ ക്യാമറയിലെ സഫയർ ലെൻസിലെ മാറ്റങ്ങളോടെയുമാകും ലൈഫ് സ്റ്റൈൽ വേരിയന്‍റ്. എച്ച്ടിസി 10 ഫോണുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന വിലക്കുറവിൽ ഇന്ത്യയിലെത്തുക.