എച്ച്ടിസി 10 ഇവോ ഇന്ത്യയില്‍ ഇറങ്ങും
അതേ സമയം യുകെയിലും തായ്വാനിലും കഴിഞ്ഞ വാരം ഈ ഫോണ്‍ ഇറക്കിയിട്ടുണ്ട്. ഈ മാര്‍ക്കറ്റുകളിലെ വില പരിഗണിക്കുമ്പോള്‍ ഏതാണ്ട് 35,000 മുതല്‍ 38,000 വരെയാണ് ഫോണിന് ഇന്ത്യയില്‍ നല്‍കിയേക്കാവുന്ന വില.
5.5 ഇഞ്ച് ക്യൂഎച്ച്ടി ഡിസ്പ്ലേയാണ് എച്ച്ടിസി 10 ഇവോയ്ക്ക് ഉള്ളത്. 1440x2560 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. സ്ക്രീന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒപ്പം ഈ ഫോണിന്‍റെ സ്ക്രീന്‍ സ്പ്ലീറ്റ് വ്യൂ അനുഭവം നല്‍കും. അതായത് വിആര്‍ സെറ്റുകള്‍ അനുയോജ്യമാണ് ഈ ഫോണ്‍.
ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 810 എസ്ഒസി പ്രോസ്സസറാണ് ഇതില്‍ ഉപയോഗിക്കുന്നത്. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി. 2ടിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാനും സാധിക്കും.