ഹോണര്‍ 9 ലൈറ്റ് ഇറങ്ങി; ഫോണില്‍ നാല് ക്യാമറകള്‍

Honor 9 Lite mid range phone goes official with full display and Android Oreo

ഹോണറിന്‍റെ 'ഹോണര്‍ 9 ലൈറ്റ്'  ചൈനയില്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഓറിയോയിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഇഎംയുഐ 8.0 ഓഎസില്‍ മൂന്ന് ജിബി റാം നാല് ജിബി റാം പതിപ്പുകളില്‍ ഫോണ്‍ പുറത്തിറങ്ങും. ഇതിന്‍റെ പ്രധാന പ്രത്യേകത 5.65 ഇഞ്ചിന്റെ ഫുള്‍വിഷന്‍ ഡിസ്പ്ലേയാണ്. 

ഫോണിന് മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറയാണുള്ളത്. ഡിസംബര്‍ 26 മുതല്‍ ചൈനയില്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. പിന്നാലെ ഇന്ത്യ, റഷ്യ, യുകെ എന്നിവിടങ്ങളില്‍ ഫോണ്‍ അവതരിപ്പിക്കും.  199 യുവാന്‍ (11,600 രൂപ) ആണ് മൂന്ന് ജിബി റാം- 32 ജിബി സ്റ്റോറേജ് പതിപ്പിന് ചൈനയില്‍ വില. നാല് ജിബി റാം പതിപ്പിന് 1,499 യുവാന്‍ (14,600 രൂപ), നാല് ജിബി റാം പതിപ്പിന് 1,499 യുവാന്‍ (14,600 രൂപ), നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1,799 (17500 രൂപ) എന്നിങ്ങനെയാണ് ഫോണിന് വില.  

വാവേയുടെ  2.36 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 659 പ്രോസസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്.  ഫോണിന് മുന്നിലും പിന്നിലുമായി 13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റെയും രണ്ട് ഡ്യുവല്‍ ക്യാമറകളാണുള്ളത്. 

3000 എംഎഎച്ച് ബാറ്ററിയില്‍ 24 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. വൈഫൈ, ബ്ലടൂത്ത്, ജിപിഎസ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യങ്ങള്‍ ഫോണിനുണ്ടാവും. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. രണ്ട് നാനോ സിംകാര്‍ഡുകള്‍ ഇതിലുപയോഗിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios