ഹോണര്‍ ലൈറ്റ് 10 ഇന്ത്യയില്‍; വിസ്മയിപ്പിക്കുന്ന വില
4ജിബി റാം+ 64ജിബി സ്റ്റോറേജ് പതിപ്പിന് പുറമേ. 6ജിബി റാം +64ജിബി സ്റ്റോറേജ് പതിപ്പും ഈ ഫോണിനുണ്ട്. 17,999 രൂപയാണ് ഈ പതിപ്പിന്‍റെ വില
ദില്ലി: വാവ്വേയുടെ സ്മാര്‍ട്ട്ഫോണ്‍ സബ് ബ്രാന്‍റായ ഹോണര്‍ പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഹോണര്‍ ലൈറ്റ് 10 ആണ് അവതരിപ്പിച്ചത്. കീരിന്‍ 710 പ്രോസസ്സറോടെ എത്തുന്ന ഫോണ്‍. നോച്ച് ഡിസ്പ്ലേയോടെയാണ് എത്തുന്നത്. 13,999 രൂപയായിരിക്കും ഫോണിന്‍റെ തുടക്കവില.
4ജിബി റാം+ 64ജിബി സ്റ്റോറേജ് പതിപ്പിന് പുറമേ. 6ജിബി റാം +64ജിബി സ്റ്റോറേജ് പതിപ്പും ഈ ഫോണിനുണ്ട്. 17,999 രൂപയാണ് ഈ പതിപ്പിന്‍റെ വില. ബ്ലൂ, സ്കൈ ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്‍റെ വില്‍പ്പന.
ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിന്‍റെ പിന്നില്‍ ഉള്ളത്. 13എംപിയാണ് ഫോണിന്‍റെ പ്രൈമറി ലൈന്‍സ്. 2എംപിയാണ് സെക്കന്‍ററി ലെന്‍സ്. ഈ സ്മാര്‍ട്ട്ഫോണിന്‍റെ മുന്നില്‍ 24 എംപി എഐ സെല്‍ഫി ക്യാമറയാണ് ഉള്ളത്. ഫോണിന്‍റെ ഗ്രാഫിക്ക് പ്രോസ്സസര്‍ യൂണിറ്റായ ടര്‍ബോ 2.0 മികച്ച പ്രകടനം നല്‍കും എന്നാണ് ഹോണര്‍ പറയുന്നത്.