വാട്ട്സ്ആപ്പിന് കേന്ദ്ര സര്‍ക്കാറിന്‍റെ താക്കീത്

ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന സിഇഒ ക്രിസ് ഡാനിയൽസുമായി ഐടി മന്ത്രി രവി ശങ്കർ പ്രസാദ് നടത്തിയ ചര്‍ച്ചയിലാണ് സർക്കാർ നിലപാട് അറിയിച്ചത്

here's what the IT Minister and WhatsApp CEO discussed

ദില്ലി: വാട്ട്സ്ആപ്പിലൂടെ വ്യാജ സന്ദേശങ്ങള്‍ പരക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന സിഇഒ ക്രിസ് ഡാനിയൽസുമായി ഐടി മന്ത്രി രവി ശങ്കർ പ്രസാദ് നടത്തിയ ചര്‍ച്ചയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഇക്കാര്യം വാട്ട്സ്ആപ്പ് സിഇഒയെ ഗൗരവമായി ഓര്‍മ്മപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

നേരത്തെയും ചൂണ്ടിക്കാട്ടിയ ഒരു വിഷയമാണിത്. നൂറും ആയിരവും പേരിലേക്ക് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിന്‍റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള സംവിധാനം വേണം. ഇതിന് റോക്കറ്റ് സയൻസിന്‍റെ ആവശ്യകതയൊന്നുമില്ല. പരിഹാരമാണ് പ്രധാനം. ഇത്തരം നടപടികൾ ഉറപ്പിക്കാനായില്ലെങ്കിൽ പ്രേരണക്കുറ്റത്തിന് വാട്സാപ് നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

here's what the IT Minister and WhatsApp CEO discussed

ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കണമെന്നും ഉപയോക്താക്കളുടെയും മറ്റും പ്രശ്ന പരിഹാരത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്‍റെ ആവശ്യങ്ങളോട് ക്രിയാത്മ പ്രതികരണമാണ് വാട്ട്സ്ആപ്പ് സിഇഒയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 

ആൾക്കൂട്ട കൊലപാതകം, പ്രതികാര പോൺ തുടങ്ങിയവക്ക് പരിഹാരം അനിവാര്യമാണ്. ഇത് രാജ്യത്തെ നിയമങ്ങൾക്കു വിരുദ്ധവും ക്രിമിനൽ സ്വഭാവവുമുള്ളവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

Latest Videos
Follow Us:
Download App:
  • android
  • ios