ബാറ്ററിയും ഡാറ്റയും കണ്ണടച്ചു തുറക്കും മുൻപേ തീരുന്നു; കാരണം കണ്ടെത്തി, പണികൊടുത്ത് ​ഗൂ​ഗിൾ

ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും ബാറ്ററി ഡ്രെയിൻ ആക്കുന്നതുമായി ആപ്പുകളെ ഒഴിവാക്കി ​ഗൂ​ഗിൾ പ്ലേ സ്റ്റോർ

Google Play Store removes apps that drain data and drain battery quickly

ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും ബാറ്ററി ഡ്രെയിൻ ആക്കുന്നതുമായി ആപ്പുകളെ ഒഴിവാക്കി ​ഗൂ​ഗിൾ പ്ലേ സ്റ്റോർ. 16 ആപ്പുകളാണ് ഇത്തരത്തിൽ  ​ഗൂ​ഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തത്.  നീക്കം ചെയ്യുന്നതിന് മുമ്പ് ഈ  ആപ്പുകൾക്ക് മൊത്തം 20 ദശലക്ഷം ഇൻസ്റ്റാളേഷനുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ആർസ് ടെക്നിക്കയുടെ റിപ്പോർട്ട് അനുസരിച്ച്, മക്കാഫി കണ്ടെത്തിയ 16 ആപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. 

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഡൗൺലോഡ് ചെയ്യാനായി നേരത്തെ ലഭ്യമായിരുന്ന ആപ്പുകൾ യൂട്ടിലിറ്റി ആപ്ലിക്കേഷനുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.  BusanBus, Joycode, Currency Converter, High-Speed ​​Camera, Smart Task Manager, Flashlight+, K-Dictionary, Quick Note, EzDica, Instagram Profile Downloader, Ez Notes തുടങ്ങിയവയാണ് യൂട്ടിലിറ്റി ആപ്പുകളിൽ  ഉൾപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകൾ ഒരിക്കൽ തുറന്നു കഴിഞ്ഞാൽ കോഡ് ഡൗൺലോഡ് ചെയ്യപ്പെടും. ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതെയും ഉപയോക്താവിനെ അറിയിക്കാതെ തന്നെയും വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത് ഒരുതരം പരസ്യ വഞ്ചനയാണ്. 

നീക്കം ചെയ്ത ആപ്പുകൾ ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാൻ അനുവദിക്കുന്നത് "com.liveposting", "com.click.cas" എന്നീ ആഡ്‌വെയർ കോഡുകളാണെന്ന് സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിൽ പറയുന്നു. ഇത് ഒരു ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ  സംഭവിക്കും. ഇതാണ് അധിക ബാറ്ററി ഉപയോ​ഗത്തിനും നെറ്റ്‌വർക്ക് ഉപയോഗം വർധിക്കാനും കാരണമാകുന്നത്. എല്ലാ ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായും ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ ഈ ആപ്പുകളെ പ്ലേ പ്രൊട്ടക്ട് തടയുമെന്നും ഗൂഗിൾ  പറഞ്ഞു. എങ്കിലും ​ഗൂ​ഗിളിന്റെ സെക്യൂരിറ്റിയെ മറികടക്കാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read more: ഒടിടി സാധ്യതകൾ പരിചയപ്പെടുത്താൻ ഒടിടി കോൺക്ലേവ് കൊച്ചിയിൽ

കഴിഞ്ഞ ദിവസം ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രം​ഗത്തെത്തിയിരുന്നു. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios