ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്
ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് 13,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍. ഓണ്‍ലൈനായും ഓഫ് ലൈനായും പിക്സല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കുമെന്ന് ഗാഡ്ജറ്റ് നൗ റിപ്പോര്‍ട്ട് പറയുന്നു. ഗൂഗിള്‍ പിക്സല്‍, പിക്സല്‍ എക്സ്എല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐയായി ഫോണ്‍ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. മെയ് 31നുള്ളില്‍ ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്കാണ് റിപ്പോര്‍ട്ട്.
ക്യാഷ്ബാക്ക് ഡിസ്ക്കൗണ്ട് സംബന്ധിച്ച് ഇന്നത്തെ പ്രധാന പത്രങ്ങളില്‍ എല്ലാം ഇത് സംബന്ധിച്ച് വലിയ പരസ്യമാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. നേരിട്ട് ക്യാഷ് ഡിസ്കൗണ്ട് പ്രഖ്യാപിക്കാതെ തന്നെ അടുത്തകാലത്ത് വില്‍പ്പന കുറഞ്ഞുപോയ പിക്സല്‍ യൂണിറ്റുകളുടെ വില്‍പ്പന കൂട്ടുവാനാണ് ഗൂഗിള്‍ ശ്രമം. പിക്സല്‍ ഫോണ്‍ വാങ്ങുന്ന ഉപയോക്താവിന്‍റെ അക്കൗണ്ടിലേക്ക് 90 ദിവസത്തിനുള്ളില്‍ ക്യാഷ് ബാക്ക് നടക്കും എന്നാണ് ഗൂഗിള്‍ പറയുന്നത്.
എച്ച്ഡിഎഫ്സി, സിറ്റിബാങ്ക്, ആക്സിസ് എന്നിങ്ങനെ മുന്‍നിര ബാങ്കുകള്‍ വഴി പര്‍ച്ചേസ് നടത്തുന്നവര്‍ക്കെല്ലാം ക്യാഷ്ബാക്ക് ഡിസ്കൗണ്ടിന് യോഗ്യതയുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.
ഗൂഗിള്‍ പിക്സല്‍ ഫോണിന് 32 ജിബി ഫോണ്‍ ആണ് ഇതിന്‍റെ വില 57,000 രൂപയാണ്. ഗൂഗിള്‍ പിക്സല്‍ 128 ജിബി ഫോണിന് 67,000 രൂപയുമാണ് വില. പിക്സല്‍ എക്സ്എല്ലിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ 128 ജിബി മോഡലിന് 76,000 രൂപയും, 32 ജിബിക്ക് 67,000 രൂപയുമാണ് വില. ഈ വിലകളില്‍ നിന്നാണ് 13,000 രൂപ കുറയുക. ഗൂഗിള്‍ പിക്സല്‍ 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടെ എത്തുമ്പോള്‍, എക്സ്എല്ലില്‍ ഇത് 5.5 ഇഞ്ച് ഡിസ്പ്ലേയാണ്.