ഓഡിയോ ജാക്കറ്റിനോട് ബൈ പറഞ്ഞ് ഗൂഗിള്‍ പിക്സലും
ആപ്പിള്‍ തുടങ്ങിവച്ച പരിഷ്കാരം പിന്തുടരുക എന്നത് ടെക് ലോകത്തിന്‍റെ വിധിയാണ് എന്ന് ഒരു പതിവുണ്ട്, അത്തരത്തില്‍ തന്നെയാണ് ഐഫോണ്‍ 7 ല്‍ വരുത്തിയ പരിഷ്കാരം ടെക് ലോകത്ത് വന്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. ഓഡിയോ ജാക്കറ്റ് ഒഴിവാക്കിയാണ് ആപ്പിള്‍ ഐഫോണ്‍ 7 എത്തിയത്. ഇതിന് ശേഷം മോട്ടറോള, ലീഇക്കോ എന്നിവ ഈ രീതി പിന്തുടര്‍ന്നിരുന്നു.
ഇപ്പോള്‍ ഇതാ ഗൂഗിള്‍ തങ്ങളുടെ പുതിയ പിക്സല്‍ ഫോണിലും ഓഡിയോ ജാക്കറ്റ് ഒഴിവാക്കുന്നു. ഗൂഗിളിന്‍റെ ഒരു ഇന്‍റേണല്‍ ഡോക്യുമെന്‍റ് ഉദ്ധരിച്ച് വിവിധ ടെക് സൈറ്റുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 9ടു5 ഗൂഗിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത പിക്സല്‍ ഫോണില്‍ 3.5എംഎം ഓഡിയോ ജാക്കറ്റ് ഒഴിവാക്കാം എന്നത് ഗൂഗിളിന്‍റെ മുന്നിലുള്ള നിര്‍ദേശമല്ലെന്നും, അത് നടപ്പിലാക്കുമെന്നും പറയുന്നു.
ക്യാമറയിലും മറ്റും വലിയ മാറ്റങ്ങളുമായാണ് ഗൂഗിളിന്‍റെ പുതിയ പിക്സല്‍ ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. 4ജിബിയായിരിക്കും ഈ ആന്‍ഡ്രോയ്ഡ് ഫോണിന്‍റെ റാം ശേഷി എന്നാണ് റിപ്പോര്‍ട്ട്.