ഗുഗിളിന്റെ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ ഫോണുകള്‍ പ്രഖ്യാപിച്ചു
ഗൂഗിളിന്റെ സ്‌മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ പിക്‌സലിന്റെ പുതിയ പതിപ്പുകള്‍ പ്രഖ്യാപിച്ചു. സ്‌മാര്‍ട്ടര്‍ ക്യാമറ, സ്റ്റീരിയോ സ്‌പീക്കറുകള്‍ എന്നിവയാണ് പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ ഫോണുകളുടെ പ്രത്യേകത. അമേരിക്കയില്‍ പുറത്തിറക്കുന്ന ദിവസം തന്നെ ഈ ഫോണുകള്‍ ഇന്ത്യയിലും ലഭ്യമാകും. ഇന്ത്യയില്‍ ഈ ഫോണുകള്‍ക്ക് 61000 രൂപ മുതലായിരിക്കും വില. പിക്‌സല്‍ 264 ജിബി മോഡലിന് 61000 രൂപയും 128 ജിബി മോഡലിന് 70000 രൂപയുമായിരിക്കും വില. പിക്‌സല്‍ 2 എക്‌സ് എല്‍ 64 ജിബി മോഡലിന് 73000 രൂപയും 128 ജിബി മോഡലിന് 83000 രൂപയുമായിരിക്കും വില. ഒക്‌ടോബര്‍ 26 മുതല്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്ന പിക്‌സല്‍ ഫോണുകള്‍ നവംബര്‍ ഒന്നു മുതല്‍ വില്‍പന ആരംഭിക്കുമെന്നും സൂചനയുണ്ട്. പിക്‌സല്‍ 2 എക്‌സ് എല്‍ നവംബര്‍ 15 മുതല്‍ ആയിരിക്കും ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ ഫ്ലിപ്കാര്‍ട്ടില്‍ ആയിരിക്കും പിക്‌സല്‍ ഫോണുകള്‍ ലഭ്യമാകുക. അമേരിക്കയില്‍ പിക്‌സല്‍ 2ന് 649 ഡോളറും പിക്‌സല്‍ 2 എക്‌സ് എലിന് 849 ഡോളറുമായിരിക്കും വില.
പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ ഫോണുകളുടെ പ്രത്യേകതകള്‍...
- 6 ഇഞ്ച് സ്‌ക്രീന്‍(പിക്‌സല്‍ 2 എക്‌സ് എല്‍), 5 ഇഞ്ച് സ്‌ക്രീന്‍(പിക്‌സല്‍ 2)
- വാട്ടര്‍ പ്രൂഫ് രൂപകല്‍പനയോട് കൂടിയ മെറ്റല്‍-ഗ്ലാസ് ബോഡി,
- ഐഫോണ്‍ എട്ട് പ്ലസിനേക്കാള്‍ ദൃശ്യമികവോടുകൂടിയ 12.2 എം പി ക്യാമറ,
- ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍,
- 4 ജിബി റാം,
- 2700 എംഎഎച്ച്(പിക്‌സല്‍ 2)- 3520 എംഎഎച്ച്(പിക്‌സല്‍ 2 എക്‌സ് എല്‍) ബാറ്ററി,
- സാധാരണ സിമ്മിനൊപ്പം ഇ-സിം ഉപയോഗിക്കാനാകും,
- ഗൂഗിളിന്റെ ഏറ്റവും പുതിയ ഒ എസായ ആന്‍ഡ്രോയ്ഡ് ഒറിയോയിലാകും പുതിയ പിക്‌സല്‍ ഫോണുകള്‍ റണ്‍ ചെയ്യുക...