നാസ കണ്ടെത്തിയ ബാക്ടീരിയയ്ക്ക് അബ്ദുൾ കലാമിന്റെ പേര്
ന്യുയോർക്ക്: ഡോ.എ.പി.ജെ.അബ്ദുൾ കലാമിന് നാസയുടെ ആദരം. ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നൽകിയാണ് നാസ ലോകപ്രശസ്ത ശാസ്ത്രഞ്ജനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്.
ഭൂമിയിൽ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കണ്ടെത്തിയതുമായ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര്് നൽകിയിരിക്കുന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടിയിലെ (ജെപിഎൽ) ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ബയോടെക്നോളജി ഗവേഷണങ്ങൾക്ക് സഹായകമാകുന്നതാണ് പുതിയ ബാക്ടീരിയയുടെ കണ്ടുപിടിത്തം. ബാക്ടീരിയയുടെ സ്വഭാവനിർണയം പൂർണമായിട്ടില്ല.
തുന്പയിൽ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് മുന്പ് അബ്ദുൾ കലാം നാസയിൽ പരിശീലനം നേടിയിരുന്നു. 1963ലായിരുന്നു ഇത്.