റെഡ്​മി നോട്ട്​ 4ന്​ ആയിരം രൂപ ഒാഫർ; 72 മണിക്കൂർ വിൽപ്പന പൊടിപൊടിക്കുന്നു

Flipkarts 72 hours of Xiaomi Redmi Note 4 sale Here is how to get discount on exchange

റെഡ്​മി ​നോട്ട്​ 4 ഫോണുകൾക്ക്​  ആയിരം രൂപ ഒാഫർ പ്രഖ്യാപിച്ചുള്ള 72 മണിക്കൂർ വ്യാപാരം ഫ്ലിപ്​കാർട്​ ആരംഭിച്ചു. കുറഞ്ഞ വിലയിൽ ഇഷ്​ട ഫോൺ സ്വന്തമാക്കാൻ ഉപഭോക്​താക്കളുടെ വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​.  നിലവിൽ 12000 രൂപ വരെ എക്​സ്​ചേഞ്ച്​ ഒാഫറിൽ ഫോൺ ലഭ്യമാണ്​. ആഗസ്​റ്റ്​ ഒമ്പതിന്​ തുടങ്ങിയ വിൽപ്പന 11 വരെ ഉണ്ടാകും. 120 ദിവസം കൊണ്ട്​ രണ്ട്​ മില്യൺ റെഡ്​മി നോട്ട്​ 4  ഫോണുകൾ വിറ്റഴിച്ചിരുന്നു. ഈ നേട്ടം  ചൂണ്ടിക്കാട്ടിയാണ്​ വിൽപ്പന.

മെയ്മാസം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഫോൺ ആണ് റെഡ്മി നോട്ട് 4. 2 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് ശേഷിയുമുള്ള റെഡ്മി നോട് 4 ഫോണിന് 9,999 രൂപയും 3 ജി.ബി 2റാമും 32 സ്റ്റോറേജുമുള്ള ഫോണിന് 10999 രൂപയുമാണ് വില. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ഫോണിന് 11999 രൂപയുമാണ് വില. ഗോൾഡ്, സിൽവർ, ബ്ലാക്ക്, ഗ്രേ കളറുകളിൽ ഫോൺ ലഭ്യമാണ്. ജനുവരി 23നാണ് റെഡ്മി നോട്ട് 4ൻ്റെ ആദ്യ വിൽപ്പന ഫ്ലിപ്കാർടിൽ ആരംഭിച്ചത്. കമ്പനിയുടെ ബംഗളുരു, ഡൽഹി, ജെയ്പൂർ, ചാണ്ഡിഗഡ് എന്നവിടങ്ങളിലെ സ്റ്റോറുകളിൽ നിന്ന് നേരിട്ടും ഫോൺ ലഭ്യമാണ്.

ദക്ഷിണേന്ത്യയിൽ ഫോൺ വിൽപ്പനക്കായി നാല്​ പ്രധാന മൊബൈൽ റീ​ട്ടെയിൽ ശൃംഖലകളുമായി പങ്കാളിത്തമുണ്ടാക്കി. ഒാഫ്​ ലൈൻ ആയി ഫോൺ വാങ്ങു​മ്പോൾ വിലയിൽ നേരിയ വർധനവുണ്ട്​. 5.5 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​​പ്ലേയും 1920x1080 റെസലൂഷനും ഫോണി​ൻ്റെ പ്രത്യേകതയാണ്​. ആൻഡ്രോയ്​ഡ്​ മാർഷ്​മാലോ ആണ്​ ഫോണിനെ സ​പ്പോർട്ട്​ ചെയ്യുന്ന ഒ.എസ്​. 2.0 ജിഗാഹെട്​സ്​ വേഗതയുള്ള ഒക്​ടാകോർ സ്​നാപ്ഡ്രാഗൺ  625 പ്രോസസറാണ്​ ഫോണിന്​. ഫോർ ജി സപ്പോർട്ടിങ്​ ഡ്യുയൽ സിം, 128 ജി.ബി വരെ വിപുലീകരിക്കാവുന്ന സ്​റ്റോറേജ്​, 4000mAh ബാറ്ററി തുടങ്ങിയവയും റെഡ്​മിയെ നോട്ട്​ 4നെ വിപണിയിലെ താരമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios