ടോയ്‌ലെറ്റ് വൃത്തിയാക്കാന്‍ യന്ത്രമനുഷ്യന്‍; വില കേട്ട് അത്ഭുതപ്പെടരുത്

ആഴ്ചയില്‍ മൂന്ന് ടോയ്ലറ്റുകള്‍ വീതം മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച് നോക്കി പരീക്ഷിച്ചതിന് ശേഷമാണ് റോബോട്ടിനെ കമ്പനി വില്‍പനയ്ക്കെത്തിച്ചിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ വാദം

first portable lavatory cleaning robot is being sold online

ലണ്ടന്‍: ടോയ്‌ലെറ്റ് വൃത്തിയാക്കാന്‍ യന്ത്രമനുഷ്യന്‍. ഗിഡ്ഡല്‍ ടോയ്ലറ്റ് ക്ലീനിങ് റോബോട്ടിനെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ആമസോണിലാണ് 500 ഡോളറാണ് അതായത് 46541 രൂപ ഇതിന് വില. റോബോട്ട് ഘടിപ്പിക്കാന്‍ സൗകര്യമുള്ള ഒരു ടോയ്ലറ്റ് സീറ്റ് പാഡും ഇത് വാങ്ങുമ്പോള്‍ സൗജന്യമായി ലഭിക്കും. ആമസോണില്‍ നിന്ന് റോബോട്ട് വാങ്ങാം.

 ആഴ്ചയില്‍ മൂന്ന് ടോയ്ലറ്റുകള്‍ വീതം മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച് നോക്കി പരീക്ഷിച്ചതിന് ശേഷമാണ് റോബോട്ടിനെ കമ്പനി വില്‍പനയ്ക്കെത്തിച്ചിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ വാദം.  മൂന്ന് കിലോഗ്രാം ഗിഡ്ഡല്‍ ടോയ്ലറ്റ് ക്ലീനിങ് റോബോട്ടിന്‍റെ ഭാരം. റീച്ചാര്‍ജബിള്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിന് ഊര്‍ജം പകരുന്നത്. ഇതിനുള്ളിലേക്ക് വെള്ളം കടക്കില്ല. 

ക്ലോസറ്റിനുള്ളില്‍ ഇറക്കിവെച്ചാണ് ഇത് ഉപയോഗിക്കുന്നത്. ക്ലോസറ്റുകളില്‍ സാധാരണ ബ്രഷുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഈ റോബോട്ടിന്റെ ബ്രഷുകള്‍ ചെന്നെത്തുകയും വൃത്തിയാക്കുകയും ചെയ്യും. വാട്ടര്‍ ക്ലോസറ്റിന്റെ റിമ്മിന് മുകളിലും റിമ്മിനടിയിലും ടോയ്ലറ്റ് ബൗളിനുള്ളിലും കുഴലിനുള്ളിലുമെല്ലാം ഈ റോബോട്ട് വൃത്തിയാക്കും. വലിപ്പം കുറഞ്ഞ വാട്ടര്‍ ക്ലോസറ്റുകളിലും ഈ റോബോട്ടിനെ ഉപയോഗിക്കാം. 

എന്നാല്‍ വലിയ ക്ലോസറ്റുകളില്‍ മാത്രമേ ഇതിന്റെ ബ്രഷിന് എല്ലായിടത്തും ചെന്നെത്താന്‍ പറ്റൂ. തിരിയാത്ത ബ്രഷുകളാണിതിനുള്ളതെന്നും വെള്ളവും അഴുക്കും തെറിക്കില്ലെന്നും ഗിഡ്ഡല്‍ പറയുന്നു. ആന്റിമൈക്രോബയല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios