വരുന്നൂ, ഡെസ്‍ക് ടോപ്പില്‍ ഗ്രൂപ്പ് വോയ്‍സ് കോളിങ്ങുമായി ഫെയ്‍സ്ബുക്ക്
ഈ വര്‍ഷം ഏപ്രിലില്‍ ആണ് മൊബൈല്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ഫെയ്‍സ് ബുക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. 50 സുഹൃത്തുക്കളുമായി ഈ സംവിധാനം ഉപയോഗിച്ച് വോയിസ് കോള്‍ നടത്താന്‍ സാധിക്കും.
ഫെയ്‌സ്ബുക്കിന്റെ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാരില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡെസ്‌ക്ടോപ്പില്‍ ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്ത് ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ വലതുമൂലയിലെ ഫോണ്‍ ഐക്കണില്‍ പുതിയ ഫീച്ചര്‍ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഗ്രൂപ്പ് കോള്‍ സേവനം ലഭ്യമാണ്.
ഫെയ്‌സ്ബുക്കിന്റെ ഈ പുത്തന്‍ ഫീച്ചര്‍ യാതാര്‍ത്ഥ്യമായാല്‍ അത് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളായ സ്‌കൈപ്പിനും ഹാങ്ഔട്ടിനും വന്‍ വെല്ലുവിളിയാകും.