ഫെയ്‍സ് ബുക്ക് ടി വി ഷോ അടുത്തമാസം മുതല്‍!

Facebook to launch its TV shows by mid June

കുറ്റാന്വേഷണ സീരിയലുകളും റിയാലിറ്റി ഷോകളും ഫെയ്‌സ്ബുക്കില്‍ ഇനി കാണാം. ഫെയ്‌സ്ബുക്കിന്‍റെ അടുത്ത സംരംഭമായ ടിവി ഷോകള്‍ക്ക് അടുത്ത മാസം പകുതിയോടെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തഞ്ചോളം പരിപാടികളാണ് ആദ്യ ഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുക. വന്‍ ബജറ്റിന്റെ സീരിയലുകളും റിയാലിറ്റി ഷോകളും കൂടാതെ 510 മിനിറ്റിന്റെ ചെറു ബജറ്റ് പരിപാടികളും ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരിക്കും.

വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പരിചയപ്പെടുന്ന യുവതീയുവാക്കളെ ഉള്‍പ്പെടുത്തിയ റിയാലിറ്റി ഷോയും ഫെയ്‌സ്ബുക്കിലുണ്ടാവുമെന്നും സൂചനകളുണ്ട്. ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെ അവതാരകരാക്കിയുള്ള പരിപാടികളും പദ്ധതിയിടുന്നുണ്ട്. വിവിധ പ്രൊഡക്ഷന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന അഞ്ച് മിനിറ്റ് മുതല്‍ മുപ്പത് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് തീരുമാനമായിട്ടുള്ളത്.ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിഡിയോ വോളില്‍ ഈ പരിപാടികള്‍ ഓരോ 24 മണിക്കൂറിലും പ്രത്യക്ഷപ്പെടും.

പണം കൊടുത്ത് വീഡിയോകള്‍ കാണുന്ന രീതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെയും പുതിയ നീക്കം. 200 കോടിയോളം ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്കിനുണ്ട്. ഇവര്‍ കാണുന്ന വിവരങ്ങളില്‍ കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപിത നയത്തിനനുസരിച്ചാണ് പുതിയ നീക്കം. ആമസോണ്‍, യൂട്യൂബ്, സ്‌നാപ് ചാറ്റ് എന്നിവര്‍ ചേര്‍ന്ന് സ്വന്തമായി ടിവി മാതൃകയിലുള്ള ഷോകള്‍ തുടങ്ങാനുള്ള തീരുമാനമെടുത്തതും ഫെയ്‌സ്ബുക്കിന്റെ നീക്കത്തിന് വേഗം കൂട്ടിയെന്നും വിലയിരുത്തപ്പെടുന്നു.

ഫെയ്‌സ്ബുക്കിന്റെ പുതിയ ഗ്ലോബല്‍ ക്രിയേറ്റീവ് സ്ട്രാറ്റജി ചീഫായ റിക്കി വാനാണ് പുതിയ ആശയിത്തിനു പിന്നില്‍. വീഡിയോ പ്ലാറ്റ് ഫോം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ പ്രൊഡക്ഷന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Latest Videos
Follow Us:
Download App:
  • android
  • ios