ഫേസ്ബുക്കില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം വരുന്നു

Facebook to bring new Order Food option

ഇനിവിശന്ന് വലഞ്ഞ് ഫേസ്ബുക്കില്‍ ഇരിക്കേണ്ടി വരില്ല. ഫേസ്ബുക്കില്‍  ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമാണ് വരുന്നത്. നിലവില്‍ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ഓര്‍ഡര്‍ ഫുഡ് ഓഫര്‍ ഉടന്‍ തന്നെ വാട്‌സ്ആപ്പ് വെബ്ബിലും ആപ്പിലും ലഭിക്കും. ഫേസ്ബുക്ക് ആപ്പ് വഴി റസ്റ്റോറന്റുകളില്‍ നിന്ന് നേരിട്ട് ഭക്ഷണം ബുക്ക് ചെയ്യാനാണ് ഇതോടെ സൗകര്യം ലഭിക്കുക.

ഓര്‍ഡര്‍ ഫുഡ് ഫീച്ചര്‍ ആരംഭിക്കുന്ന വിവരം ഫേസ്ബുക്ക് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്ലൈസ് ആന്‍ഡ് ഡെലിവറി ഡോട്ട് കോമിന്റെ ഫേസ്ബുക്ക് പേജുകള്‍ വഴി പ്രവര്‍ത്തിക്കുന്ന സംവിധാനം നേരത്തെ ഓക്ടോബറിലായിരുന്നു ആരംഭിച്ചത്. വെള്ള, നീല എന്നീ നിറങ്ങളില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഹാംബര്‍ഗറിന്റെ ചിത്രമുള്ള ഐക്കണായിരിക്കും പുതിയ ഓപ്ഷനെ പ്രതിനിധീകരിക്കുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കളെ റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും ഡെലിവറി. കോം, സ്ലൈസ്.കോം എന്നിവ വഴി ഡെലിവറി ചെയ്യുന്നതിനും ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും. റസ്റ്റോറന്റുകളുടെ പട്ടികയും ആപ്പില്‍ പ്രദര്‍ശിപ്പിക്കും.

നിലവില്‍ അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios