ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ്ഫീഡ് പരിഷ്കരിക്കുന്നു

Facebook news feed may undergo major revamp

സോഷ്യല്‍മീഡിയ വെബ്സൈറ്റായ ഫേസ്ബുക്ക് തങ്ങളുടെ ന്യൂസ്ഫീഡ് പരിഷ്കരിക്കുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഐഒഎസ് മൊബൈല്‍ പതിപ്പുകളിലാണ് പുതിയ മാറ്റം വരുക എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കില്‍ വരുന്ന ന്യൂസ് ലിങ്കുകള്‍ സംയോജിപ്പിച്ച് ഫേസ്ബുക്ക് ഐഒഎസ് ഉപയോക്തക്കള്‍ക്ക് നടപ്പിലാക്കിയ ഫേസ്ബുക്ക് പേപ്പറിന്‍റെ രൂപത്തിലാണ് പുതിയ മാറ്റം എന്നാണ് റിപ്പോര്‍ട്ട്.

ടെക്നോളജി സൈറ്റായ മാഷബിളിനോട് തങ്ങള്‍ ന്യൂസ് ഫീഡില്‍ വലിയ മാറ്റത്തിന് ഒരുങ്ങുന്നതായി ഫേസ്ബുക്ക് സ്വിരീകരിച്ചിട്ടുണ്ട്. തങ്ങഴളുടെ ഇപ്പോഴുള്ള ന്യൂസ് ഫീഡ് ലേ ഔട്ടില്‍ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും അതിനുള്ളില്‍ വലിയൊരു മാറ്റമാണ് ഉദ്ദേശിക്കുന്നത് എന്ന് ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റുമാരില്‍ ഒരാള്‍ മാഷബിളിനോട് പറഞ്ഞു.

പുതിയ ലേ ഔട്ട് മാറ്റത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ ട്വിറ്ററിലും മറ്റും വൈറലായിരിക്കുകയാണ്. ഇനിമുതല്‍ മോര്‍ ഓപ്ഷനില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റോറികള്‍ ലഭിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിഷയങ്ങള്‍ക്ക് അനുസരിച്ച് പുതിയ പോസ്റ്റുകള്‍ ലളിതമായി കാണാം എന്നതാണ് പുതിയ മാറ്റത്തിന്‍റെ പ്രധാനപ്രത്യേകതയെന്ന് മാഷബിളിനോട് ഫേസ്ബുക്ക് പ്രതിനിധി സൂചിപ്പിക്കുന്നു. ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെക്കാള്‍ ഒരു ന്യൂസ് ബ്രേക്കിംഗ് ആപ്പ് എന്ന നിലയില്‍ മാറാനുള്ള ഫേസ്ബുക്കിന്‍റെ ശ്രമമാണ് പുതിയ മാറ്റത്തിന് പിന്നില്‍ എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios