ഫേസ്ബുക്ക് മെസഞ്ചര്‍: നിങ്ങള്‍ക്ക് ഇതുവരെ അറിയാത്ത 12 ഓപ്ഷനുകള്‍

facebook messenger

1. മെസഞ്ചറില്‍ നിങ്ങള്‍ക്ക് ചെസ് കളിക്കണമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. നിങ്ങളുടെ സുഹൃത്തുമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ മെസഞ്ചര്‍ വഴി ചെസ് കളിക്കാം. ചാറ്റില്‍ @fbchess എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്‍ക്കും ചെസ് കളി തുടങ്ങാം. ഇനി ചെസുകളിക്കിടെ എന്തെങ്കിലും സഹായം വേണമെന്നിരിക്കട്ടെ, അതിനും മാര്‍ഗ്ഗമുണ്ട്. @fbchess help എന്ന് ടൈപ്പ് ചെയ്താല്‍ സഹായവും ലഭിക്കും. 

2. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് സുഹൃത്തിനോട് പറയണമെങ്കില്‍ അതിനും മെസഞ്ചറില്‍ വഴിയുണ്ട്. ചാറ്റിലെ ഓപ്ഷന്‍സ് സൂചിപ്പിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഇതുപയോഗിച്ച് ഫ്രണ്ട്‌സില്‍ ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി അയച്ചുകൊടുക്കാനാകും. 


3. ഫേസ്ബുക്കില്‍ സുഹൃത്ത് നിരന്തരം പേര് മാറ്റുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എഫ്ബി മെസഞ്ചറില്‍ സുഹൃത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് നിക്ക് നെയിം എന്ന ഓപ്ഷന്‍ തെളിഞ്ഞു വരും. ഇതുപയോഗിച്ച് നിക്ക് നെയിം ഒക്കെ ചേര്‍ത്ത് വയ്ക്കാം, സുഹൃത്തിനെ സ്ഥിരമായി ഈ പേരില്‍ വിശേഷിപ്പിക്കാം.

4. ചില വിമാനതാവളങ്ങളില്‍ എഫ്ബി മെസഞ്ചറിലെ ഏയര്‍ലൈന്‍സിന്റെ നോട്ടിഫിക്കേഷന്‍ ബോര്‍ഡിംഗ് പാസായി ഉപയോഗിക്കാനാകും. ഈ പരിഷ്‌ക്കാരം ഉപഭോക്താക്കള്‍ക്ക് ആദ്യം നല്‍കിയത് ഡച്ച് ഏയര്‍വേയ്‌സാണ് ആദ്യമായി ഏര്‍പ്പെടുത്തിയത്, ഇത് ഉപയോക്തക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 

5. വാട്ട്‌സ്ആപ്പ് മെസഞ്ചര്‍ വഴി, ഏതെങ്കിലും സുഹൃത്തിന് പണം കൈമാറുവാനും മെസഞ്ചറില്‍ വഴിയുണ്ട്. കൂടുതല്‍ ഓപ്ഷനുകളിലേക്ക് പോയാല്‍ പേമെന്റ്‌സ് എന്ന് കാണാനാകും. ഇവിടെ ക്ലിക്ക് ചെയ്താല്‍ ആദ്യ തവണ ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കേണ്ടി വരും. പിന്നീട് ഇതും വേണ്ട.


6. നിങ്ങള്‍ക്ക് ഒരു കൂട്ടം സുഹൃത്തുക്കളുമായി പ്രത്യേകം വിഷയം സംസാരിക്കണമെന്നിരിക്കട്ടെ, മെസഞ്ചറിലെ ഗ്രൂപ്പ് ചാറ്റ് നിങ്ങളെ സഹായിക്കും. എല്ലാവര്‍ക്കും ഓരോ തവണ മെസേജുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷന്‍ പോകും. ഗ്രൂപ്പുകള്‍ക്ക് പേരുകള്‍ ഇടുകയും ചെയ്യാം. 

7. സാധാരണ നിലയില്‍ നിങ്ങളുടെ കോണ്‍ടാക്ട്‌സിലേയോ ഫ്രണ്ട്‌സുകളുടേയോ മെസേജുകള്‍ മാത്രമാണ് മെസഞ്ചര്‍ വഴി കാണാനാവുക. ഫ്രണ്ട്‌സ് അല്ലാത്തവര്‍ അയച്ച മെസേജുകള്‍ നോക്കാനും മാര്‍ഗമുണ്ട്. സെറ്റിംഗ്‌സില്‍ പീപ്പിള്‍ എന്ന ഓപ്ഷനിലെ മെസേജ് റിക്വസ്റ്റില്‍ നോക്കിയാല്‍ ഫ്രണ്ട്‌സ് അല്ലാത്തവരുടെ സന്ദേശങ്ങളുണ്ടെങ്കില്‍ കാണാനാകും.


8. മെസഞ്ചറിന്റെ സ്ഥിരം നീല കണ്ട് മടുത്തെങ്കില്‍ അതിന്റെ നിറം മാറ്റാനും മെസഞ്ചറിനാകും. കോണ്‍ടാക്ട്‌സിലെ ചെയ്ഞ്ച് കളര്‍ എന്ന് നല്‍കിയാല്‍ മതി 

9. ആര്‍ക്കെങ്കിലും ഒരു ക്യൂട്ട് മെസേജ് അയക്കണമെങ്കില്‍ @dailycute എന്ന് ടൈപ്പ് ചെയ്യുക. ഉടന്‍തന്നെ നിങ്ങള്‍ക്ക് സ്‌പെഷ്യല്‍ ക്യൂട്ട് പടം ലഭിക്കും. ഇത് ഫ്രണ്ട്‌സുമായി പങ്കുവെക്കാം. 

10. മെസഞ്ചറിലെ ക്യാമറ ഐക്കണില്‍ ക്ലിക്കു ചെയ്ത് വളരെപെട്ടെന്ന് തന്നെ ചിത്രങ്ങളെടുത്ത് പങ്കുവെക്കാനാകും. ഇതേ ടൂളില്‍ ബട്ടണ്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിച്ച് വീഡിയോകളും റെക്കോഡ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്യാനാകും. 

11.ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുമായും എഫ്ബി മെസഞ്ചര്‍ വഴി വിവരങ്ങള്‍ പങ്കുവെക്കാനാകും. മെസഞ്ചര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ഇതിനുള്ള ആദ്യ പടി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്കിത് ചെയ്യാനാകും. 

12. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഫേവറേറ്റ് കോണ്‍ടാക്ട്‌സുകള്‍ ആഡ് ചെയ്യാനും ഓപ്ഷനുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ള കോണ്‍ടാക്ട് അമര്‍ത്തിപ്പിടിക്കുക അപ്പോള്‍ വരുന്ന മെനുവില്‍ ക്രിയേറ്റ് ഷോട്ട്കട്ട് എന്ന ഓപ്ഷനുണ്ടാകും

Latest Videos
Follow Us:
Download App:
  • android
  • ios