ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പണവും കിട്ടും; പദ്ധതി ഉടന്‍

Facebook Considering Ways to Let Users Earn Money from Their Posts

ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ക്ക് അതില്‍ നിന്നും സാമ്പത്തിക നേട്ടം നല്‍കുന്ന പദ്ധതിക്ക് ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ടിപ്പ് ജാര്‍ എന്ന സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത് എന്നാണ് ടെക് സൈറ്റായ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫേസ്ബുക്കിന്‍റെ യൂസര്‍ സര്‍വേയില്‍ ഫേസ്ബുക്ക് ഉപയോക്താവിന് സ്വന്തം പോസ്റ്റിലൂടെ വരുമാനം ഉണ്ടാക്കാനുള്ള പല വഴികള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. അതില്‍ ഒന്നാണ് ടിപ്പ് ജാര്‍, ബ്രാന്‍റഡ് പരസ്യങ്ങള്‍ പോസ്റ്റിനോടൊപ്പം ചേര്‍ക്കുന്നതാണ് ഈ രീതി. 

ഇതിനോടൊപ്പം ചില സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന കോള്‍ ടു ആക്ഷന്‍ എന്ന ബട്ടണിനോടുള്ള പ്രതികരണവും ഫേസ്ബുക്ക് തേടിയിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് വരുമാനം ലഭിക്കുന്ന പരിപാടി എല്ലാവര്‍ക്കും ഫേസ്ബുക്ക് നല്‍കുമോ എന്ന് ഇതുവരെ വ്യക്തമല്ല, ചിലപ്പോള്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭിക്കുക എന്നാണ് ഒരു റിപ്പോര്‍ട്ട്.

നിലവില്‍ പ്രമുഖ പബ്ലിഷര്‍മാരുടെ ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിളിലെ പരസ്യ വരുമാനം ഫേസ്ബുക്ക് പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിലാണ് പോസ്റ്റിലെ പരസ്യവും വരുമാനവും എന്നത് വ്യക്തമല്ല. ഇതോടൊപ്പം ഫേസ്ബുക്ക് വീഡിയോകളില്‍ ഇതിനകം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പരസ്യം പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. വീഡിയോകളിലെ പരസ്യം യൂട്യൂബ് മോഡലില്‍ ഫേസ്ബുക്ക് പങ്കുവച്ചെക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ യൂട്യൂബിലേക്ക് എത്തുന്ന വീഡിയോകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരാന്‍ കുറവുണ്ട്. എന്നാല്‍ പുതിയ പരസ്യ വരുമാന പദ്ധതികളില്‍ ഫേസ്ബുക്കിന് യഥാര്‍ത്ഥ വെല്ലുവിളി ഉണ്ടാക്കുന്നത് ട്വിറ്ററായിരിക്കും എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios