ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഫാബ് 2 പ്രോ വിപണിയില്‍
ന്യൂഡല്‍ഹി: ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ ഫാബ് 2 പ്രൊ വിപണിയിലെത്തി. 499 ഡോളറാണ് കമ്പനി വെബ്‌സൈറ്റില്‍ ഫോണിന്റെ വില. ഇന്ത്യയില്‍ ഫോണിന് 34,000 രൂപയ്ക്കടുത്താണ് വില പ്രതീക്ഷിക്കുന്നത്. ‘ടാംഗോ’സാങ്കേതികവിദ്യയോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.
ക്യാമറയിലൂടെ കാണുന്ന വസ്തുക്കളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നു എന്നതാണ് ടാംഗോ ഫോണിന്റെ സവിശേഷത. പിന്നിലെ രണ്ടു ക്യാമറകളും ഇന്‍ഫ്രാറെഡ് സെന്‍സറുമാണ് ഓഗ്‌മെന്റഡ് റിയാലിറ്രി എന്ന ഈ സവിശേഷ ഫീച്ചര്‍ സമ്മാനിക്കുന്നത്. നാവിഗേഷന്‍, ഗെയിമിംഗ്, വസ്തുക്കളുടെ തിരച്ചില്‍ എന്നിവയ്ക്കും ഈ ഫീച്ചര്‍ ഉപകരിക്കും
ക്യാമറയില്‍ നിന്ന് മുന്നിലെ വസ്തുവിലേക്കുള്ള യഥാര്‍ത്ഥ ദൂരം, വസ്തുവിന്റെ ചലനം തുടങ്ങിയ വിവരങ്ങള്‍ അറിയാം. 6.4 ഇഞ്ച് സ്‌ക്രീന്‍, 1.8 Ghz പ്രൊസസര്‍, 8 എം.പി മുന്‍ കാമറ, 16 എം.പി പിന്‍ ക്യാമറ, 4 ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറജ്, 4050 എം.എ.എച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.