വെഫൈ സ്പീഡ് ഇരട്ടിയാക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ ഗവേഷകന്‍

Engineers Double Wi-Fi Capacity On Nanoscale Silicon Chip With Single Antenna

നിലവിലുള്ള വൈഫൈ ഉപകരണത്തിന്‍റെ വേഗത ഇരട്ടിയാക്കാവുന്ന സാങ്കേതികത വികസിപ്പിച്ച് ഇന്ത്യക്കാരനായ ഗവേഷകന്‍. ഒരു ആന്‍റിന ഉപയോഗിച്ച് വൈഫൈ വേഗത വര്‍ദ്ധിപ്പിക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. അമേരിക്കയിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണത്തിന്‍റെ ഫലമാണ് പുതിയ കണ്ടെത്തല്‍.

ഹരീഷ് കൃഷ്ണസ്വാമി കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ കൊളംമ്പിയ ഹൈ സ്പീഡ് ആന്‍റ് എംഎം-വേവ് ഐസി (CoSMIC) ലാബിന്‍റെ ഡയറക്ടറാണ്. ഇദ്ദേഹം ഐഐടി മദ്രാസില്‍ നിന്നാണ് ഇദ്ദേഹം ഇലക്ട്രിക്ക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.

Engineers Double Wi-Fi Capacity On Nanoscale Silicon Chip With Single Antenna 

ലോകത്ത് ആദ്യമായി നോണ്‍ റെസിപ്രോക്കല്‍ സര്‍ക്കുലേറ്ററും, ഒരു ഫുള്‍ ഡ്യൂപ്ലക്സ് റേഡിയോയും ഒരു നാനോസ്കെയില്‍ സിലിക്കണ്‍ ചിപ്പില്‍ സംയോജിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് ഇദ്ദേഹത്തിന്‍റെ നേട്ടം. ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്നതാണ് ഈ നിര്‍മ്മാണം എന്നാണ് ഹരീഷ് കൃഷ്ണസ്വാമി പറയുന്നത്.

ഈ ഗവേഷണം ജേര്‍ണല്‍ നച്ച്യൂറല്‍ കമ്യൂണിക്കേഷനിലാണ് ഈ പഠനം ആദ്യം പ്രസിദ്ധീകരിച്ചത് ഒപ്പം, ഐഇഇഇ ഇന്‍റര്‍നാഷണല്‍ സോളിഡ് സ്റ്റെറ്റ് സര്‍ക്യൂട്ട് കോണ്‍ഫ്രന്‍സിലും ഈ പഠനം അവതരിപ്പിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios