'അങ്ങാടീല് പത്താള് കൂടണേന്റെ നടൂല് കിട്ടണം നിന്നെ...'; തല്ലിന് വെല്ലുവിളിച്ച് മസ്ക്, സ്വീകരിച്ച് സക്കർബർഗ്
ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർഗ് പോസ്റ്റ് ചെയ്തതോടെയാണ് നെറ്റിസൺസിന് ആവേശമായത്.
എന്നെ തല്ലിതോല്പിക്കാനാകുമോ എന്ന ചോദ്യവുമായി മെറ്റ തലവനായ മാർക്ക് സക്കർബർഗിനെ ശതകോടീശ്വരനായ എലോൺ മസ്ക് വെല്ലുവിളിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിനെ തമാശയായി അവഗണിക്കുകയാണ് സക്കർബർഗ് ചെയ്തിരുന്നത്. എന്നാൽ മസ്ക് വെല്ലുവിളി തുടർന്നപ്പോൾ സ്വീകരിക്കാനാണ് സക്കർബർഗിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഒരു കേജ് മാച്ചിൽ പോരാടാൻ തയ്യാറായതിന്റെ സൂചന നൽകിയത്. ട്വിറ്ററിലൂടെയാണ് തന്റെ താൽപര്യം മസ്ക് അറിയിച്ചത്.
ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർഗ് പോസ്റ്റ് ചെയ്തതോടെയാണ് നെറ്റിസൺസിന് ആവേശമായത്. വേഗാസ് ഒക്ടാഗൺ എന്നാണ് മസ്ക് മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് അഥവാ യുഎഫ്സി മത്സരങ്ങൾ നടക്കുന്ന ഇടമാണ് വേഗാസ് ഒക്ടാഗൺ. ഫെൻസുകളുള്ള ഇടിക്കൂടാണെന്നതാണ് ഒക്ടാഗണിന്റെ പ്രത്യേകത.
രണ്ട് ശതകോടീശ്വരന്മാരും നേരംപോക്കിന് പറയുന്നതാണെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ടാണ് യുഎഫ്സി പ്രസിഡന്റ് ഡാന വൈറ്റ് രംഗത്തുവന്നിരിക്കുന്നത്. ഒക്ടാഗണിൽ ഏറ്റുമുട്ടുന്ന കാര്യത്തിൽ മസ്കും സക്കർബർഗും വളരെ സീരിയസാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. TMZ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് പരാമർശിക്കുന്നത്. ഇന്നലെ രാത്രി മസ്കിനോടും സക്കർബർഗിനോടും സംസാരിച്ചിരുന്നു. രണ്ടുപേരും ഇക്കാര്യത്തിൽ വളരെ സീരിയസാണെന്നും യുഎഫ്സി പ്രസിഡന്റ് പറഞ്ഞു,
മസ്കിനെ വെല്ലുവിളിച്ചതിന് ശേഷം ഫൈറ്റിൽ താൻ പ്രയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ച് മസ്ക് പങ്കുവെച്ച ട്വിറ്റുകൾ രസകരമാണ്. മസ്ക് തമാശ കളിക്കുകയാണെന്നാണ് പലരുടെയും വിമർശനം. ‘‘ദ വാൽറസ്’’ എന്ന് വിളിക്കുന്ന മഹത്തായ ഒരടവ് തന്റെ കൈയ്യിലുണ്ട്. എതിരാളിയുടെ മുകളിൽ അങ്ങനെ കിടക്കും. ഒന്നും ചെയ്യാതെ..’’ -മസ്ക് പങ്കുവെച്ച ഒരു ട്വീറ്റിൽ പറയുന്നത് ഇങ്ങനെയായിരുന്നു. ഫൈറ്റുമായി ബന്ധപ്പെട്ട് മസ്കിന്റെ മാതാവ് മായെ മസ്ക് പങ്കുവെച്ച ട്വീറ്റും വൈറലായി കഴിഞ്ഞു. മസ്കും മാർക്കും തമ്മിലുള്ള ഫൈറ്റ് താൻ റദ്ദാക്കി എന്നാണ് മായേ പറയുന്നത്. താൻ ഇതുവരെ ഇക്കാര്യം അവരോട് പറഞ്ഞിട്ടില്ലെന്നും അവർ ട്വീറ്റിൽ പറയുന്നു. ആയോധന കലകളിൽ അഗ്രഗണ്യനാണ് സക്കർബർഗ് എന്നതാണ് പ്രത്യേകത.
Read More... 'ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ആവേശം' അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശനം നടത്തുമെന്ന് ഇലോണ്‍ മസ്‌ക്