ഉൽക്കാപതനത്തി​ൻ്റെ അടുത്ത നോട്ടം ഭൂമി; കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് നാസയുടെ മുന്നറിയിപ്പ്

Earth is NEXT NASA warns asteroid will hit us after MASSIVE Moon explosion

ന്യൂയോര്‍ക്ക്:  ഉൽക്കാപതനത്തി​ൻ്റെ അടുത്ത ഇര ഭൂമിയായിരിക്കാമെന്ന്​ നാസ ശാസ്​ത്രജ്ഞൻമാരുടെ മുന്നറിയിപ്പ്​. ചന്ദ്ര​ൻ്റെ ഉപരിതലത്തിലുണ്ടായ ഉൽക്കാപ്പതനവും തുടർന്നുണ്ടായ വൻ സ്​ഫോടനങ്ങളുടെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് നാസയുടെ മുന്നറിയിപ്പ്. ഉൽക്കകളുടെയും ചിന്ന ഗ്രഹങ്ങളുടെയും പതനത്തിൽ നിന്നു രക്ഷ​നേടാൻ സാ​ങ്കേതിക വിദ്യകൾ വികസിപ്പിച്ചില്ലെങ്കിൽ ചന്ദ്രനിലെ ഉല്‍ക്കപതനം വലിയ വെല്ലവിളിയാണെന്ന് നാസ പറയുന്നു.

880 പൗണ്ട്​ വരുന്ന ഉൽക്ക 2013 സെപ്റ്റംബർ 11നാണ്​ ചന്ദ്രോപരിതലത്തിൽ മണിക്കൂറിൽ 37900 മൈൽ വേഗതയിൽ ഇടിച്ചത്​. ഇതിന്‍റെ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്​.  ഭൂമിയുടെ ഉപരിതലത്തിൽ ഉൽക്കയുടെ ഇടിയുണ്ടായാൽ ആഘാതം കനത്തതായിരിക്കുമെന്നും നാസ മുന്നറിയിപ്പ്​ നൽകുന്നു.

ചന്ദ്രോപരിതലത്തിൽ ഉണ്ടായ ഉൽക്കയുടെ ഇടിയും സ്​ഫോടനവും സമീപകാലത്ത്​  രേഖപ്പെടുത്തിയതിൽ ഏറ്റവും വലുതാണ്​. സൂര്യനെ വലംവെക്കുന്ന പാറ രൂപത്തിലുള്ള വസ്​തുക്കളെയാണ്​ ചെറുഗ്രഹങ്ങൾ (ഛിന്ന ഗ്രഹങ്ങൾ ) എന്ന്​ വിളിക്കുന്നത്​.  

സിറസ്​ ആണ് ഇത്തരത്തില്‍ ​ ആദ്യ കണ്ടെത്തിയ ചെറുഗ്രഹം. 1801ൽ ഗിസിപ്പെ പിയാസി ആണ്​ ഇത്​ കണ്ടെത്തിയത്​. സൗരയൂഥത്തിൽ നിലവിൽ 600,000 അറിയപ്പെടുന്ന ചിന്നഗ്രഹങ്ങൾ ഉണ്ടെന്നാണ് നാസയുടെ​ കണക്കുകൾ. 
 

Latest Videos
Follow Us:
Download App:
  • android
  • ios