പുതിയ വന്‍കര കടലിന് അടിയില്‍; പേര് സീലാന്‍റിയ
ലോകത്ത് എട്ടാമത് ഒരു ഭൂഖണ്ഡമുണ്ടെന്ന് ശാസ്ത്രലോകം. അതിന് പേരും നല്‍കി സീലാന്‍റിയ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്. 11 അംഗ ഗവേഷക സംഘമാണ് ഈ ഗവേഷണത്തിന് പിന്നില്‍. ന്യൂസിലാന്‍റ് ന്യൂകാലിഡോണിയ എന്നിവയ്ക്ക് സമീപം ഓസ്ട്രേലിയയില്‍ നിന്നും മാറി 4.9 മില്ല്യണ്‍ സ്ക്വയര്‍ കിലോമീറ്ററായാണ് ഈ ഭൂഖണ്ഡം കിടക്കുന്നത്.
ഇത് ഒരു പെട്ടെന്നുള്ള കണ്ടെത്തല്‍ അല്ല കാലങ്ങള്‍ എടുത്തുള്ള മനസിലാക്കല്‍ ആണ്. 10 വര്‍ഷത്തെ ഗവേഷണത്തിന്‍റെ ഫലമായാണ് ഈ കണ്ടെത്തല്‍ എന്നാണ് ജിയോളജിക്കല്‍ സോസേറ്റി ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷകരില്‍ 10 പേര്‍ ചില കമ്പനികള്‍ക്കായി ഗവേഷണം നടത്തുന്നവരും ഒരാള്‍ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമാണ്.
എന്നാല്‍ മറ്റ് ജിയോളജി ശാസ്ത്രകാരന്മാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പഠനത്തിന്‍റെ ഭാവിയെന്ന് ബ്രൂസ് ലോന്‍ഡെക്ക് എന്ന ശാസ്ത്രകാരന്‍ സയന്‍സ് അലേര്‍ട്ടിനോട് പറഞ്ഞു. ഇദ്ദേഹം ഈ പഠനത്തില്‍ പങ്കാളിയായിരുന്നില്ല.
എന്ത് കൊണ്ട് ഇവര്‍ കണ്ടെത്തിയ പ്രദേശത്തെ പുതിയ ഭൂഖണ്ഡം എന്ന് പറയുന്നു, ഇതിന് മുന്നോട്ട് വയ്ക്കുന്നത് ഈ വസ്തുതകളാണ്.
1. സാധാരണ സമുദ്ര അടിത്തട്ടില്‍ ഉയര്‍ന്നാണ് ഈ പ്രദേശം
2. ഇവിടെ മൂന്ന് തരത്തിലുള്ള പാറകള്‍ കാണുന്നു, അഗ്നിപര്‍വ്വത ലാവ ഉറച്ചുണ്ടായവ, സമ്മര്‍ദ്ദവും, ചൂടും കൊണ്ട് ഉണ്ടായ ശിലകള്‍, അവസാദങ്ങള്‍ അടിഞ്ഞുണ്ടായ ശിലകള്‍. ഇവ സ്വതവേ കരഭാഗങ്ങളില്‍ മാത്രമേ കാണാറുള്ളൂ
3. സാധാരണ സമുദ്രത്തിന്‍റെ അടിത്തട്ടിലുള്ള പൊടി ഇവിടെ കാണാനില്ല