ഏറ്റവും വലിയ ബോംബ് അമേരിക്കയുടെ കൈവശമുള്ളതല്ല
കഴിഞ്ഞ ദിവസം അഫ്ഗാനില്‍ അമേരിക്ക പ്രയോഗിച്ച ബോംബിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളേറെയും. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു-43 ആണ് അമേരിക്ക ഐഎസ് മേഖലയില്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏകദേശം 21000 പൗണ്ട് ഭാരമുള്ള ജിബിയു-43 ആണ് ലോകത്തെ ഏറ്റവും വിനാശകരമായ ആണവേതര ബോംബ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അതിനേക്കാള്‍ പ്രഹരശേഷിയുള്ള ബോംബ് റഷ്യയുടെ കൈവശമുണ്ട്. 'ബോംബുകളുടെ പിതാവ്'- ഫാദര്‍ ഓഫ് ഓള്‍ ബോംബ് എന്നറിയപ്പെടുന്ന റഷ്യയുടെ കൈവശമുള്ള ബോംബിന് അമേരിക്കയുടെ കൈവശമുള്ള ജിബിയു-43നേക്കാള്‍ നാലിരട്ടി വലുപ്പവും പ്രഹരശേഷി കൂടുതലുമുണ്ട്. എന്നാല്‍ ഇത് ജിബിയു-43 പോലെ തീര്‍ത്തും പരമ്പരാഗതമായ ബോംബ് അല്ല. അതേസമയം ആണവ ബോംബുമല്ല. തെര്‍മോബാറിക് വിഭാഗത്തില്‍പ്പെട്ട ഈ ബോംബ് റേഡിയോ ആക്‌ടീവ് അല്ലെങ്കിലും ചെറിയതരത്തില്‍ ന്യൂക്ലിയര്‍ ബോംബിന്റെ തരത്തിലാണ് പ്രഹരിക്കുന്നത്. 2007ല്‍ റഷ്യ വികസിപ്പിച്ചെടുത്ത ബോംബുകളുടെ പിതാവ് - ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിനിടയില്‍ ജ്വലിക്കുകയും, ലക്ഷ്യം സ്ഥാനം ബാഷ്‌പീകരിക്കുകയും ചെയ്യും.
ഇരു ബോംബുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
പിണ്ഡം
ബോംബുകളുടെ മാതാവ്- 8.2 ടണ്‍, ബോംബുകളുടെ പിതാവ്- 7.1 ടണ്‍
ടിഎന്‍ടി
ബോംബുകളുടെ മാതാവ്- 11 ടണ്‍, ബോംബുകളുടെ പിതാവ്- 44 ടണ്‍
പ്രഹര പരിധി
ബോംബുകളുടെ മാതാവ്- 150 മീറ്റര്‍, ബോംബുകളുടെ പിതാവ്- 300 മീറ്റര്‍