'ചന്ദ്രയാന്‍-1' നെ നാസ കണ്ടെടുത്തു

chandrayan 1 spotted orbiting the moon by NASA

വാഷിങ്ടണ്‍: ഇന്ത്യ 2008 ല്‍ വിക്ഷേപിച്ച 'ചന്ദ്രയാന്‍-1' ബഹിരാകാശവാഹനം ഇപ്പോഴും സജീവമാണെന്ന് നാസ കണ്ടെത്തി. വിക്ഷേപിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇസ്രോയ്ക്ക് ചന്ദ്രയാന്‍-1മായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ വലംവെയ്ക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ കണ്ടെത്തിയത്.

2008 ഒക്‌ടോബര്‍ 22 നാണ് ഇസ്രോ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഒരു വര്‍ഷം പിന്നിട്ട് 2009 ആഗസ്റ്റ് 29 ന് ചന്ദ്രയാനുമുള്ള ബന്ധം ഇസ്രോയ്ക്ക് നഷ്ടമാകുകയായിരുന്നു. നാസയുടെ എല്‍.ആര്‍.ഒ സാറ്റ്‌ലെറ്റും ഇസ്രോയുടെ ചന്ദ്രയാനും  കണ്ടെത്തിയതായുള്ള വാര്‍ത്ത നാസ വ്യക്തമാക്കി. 

ഇന്ത്യയുടെ ചന്ദ്രയാന്‍-1 കണ്ടെത്തിയത് വളരെ വിഷമകരമായ കാര്യമായിരുന്നുവെന്നും നാസ അറിയിച്ചിട്ടുണ്ട്. നാസയുടെ  ഏറ്റവും പുതിയ റഡാറില്‍ നിന്നാണ് ചന്ദ്രയാന്‍-1 കണ്ടെടുത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios