ചുംബനം വന്ധ്യതയ്ക്കു കാരണമാകും എന്ന് പഠനം
റോം: ചുംബനം വന്ധ്യതയ്ക്കു കാരണമാകും എന്ന് പഠനം. ഉമിനീരിലൂടെ പകരുന്ന ഹ്യൂമന്‍ ഹെര്‍പിസ് വൈറസാണ് വന്ധ്യതയിലേക്ക് നയിക്കുക എന്നാണ് പഠനം പറയുന്നത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫേരാരയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.
പഠനത്തില്‍ സഹകരിച്ച ഗര്‍ഭധാരണം നടക്കാത്ത 43 ശതമാനം സ്ത്രീകളുടെ യൂട്രെസിലും ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തനായി. ഇതാണു ഗര്‍ഭധാരണം നടക്കുന്നതിനു തടസമാകുന്നതെന്നും പഠനം പറയുന്നു. എന്നാല്‍ ഗര്‍ഭധാരണം നടന്ന സ്ത്രീകളില്‍ ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പഠനം പറയുന്നു.
ചുംബിക്കുമ്പോള്‍ പകരുന്ന ഉമിനീരിലൂടെയാണ് ഈ വൈറസ് പകരുന്നതെന്നു പഠനം പറയുന്നു. ജേര്‍ണല്‍ പിഎല്‍ഒഎസില്‍ ആണ് ഈ പഠനം പുറത്തുവിട്ടത് ഈ ഗവേഷണത്തില്‍ 15 വയസിനും 44 വയസിനും ഇടയിലുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.