ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ വേഗത ബിഎസ്എന്‍എല്‍ ഇരട്ടിയാക്കുന്നു

BSNL to improve their broadband plans speed

കൊച്ചി: അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. നിലവില്‍ ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ നിശ്ചിത ഡേറ്റ ഉപയോഗത്തിന് (ഫെയര്‍ യൂസേഡ് പോളിസി) രണ്ട് എംബിപിഎസാണ് വേഗം. അത് നാല് എംബിപിഎസ് ആക്കാനാണ് ബിഎസ്എന്‍എല്‍ തയാറെടുക്കുന്നത്.

നിശ്ചിത ഡേറ്റ ഉപയോഗത്തിനു ശേഷം വേഗം ഒരു എംബിപിഎസിലേക്ക് താഴും. ഒരു പ്ലാനില്‍ അവതരിപ്പിക്കുന്ന നിശ്ചിത ജിബി ഡേറ്റ ഉപയോഗത്തിനാണ് ഫെയര്‍ യൂസേജ് പോളിസി എന്ന് പറയുന്നത്. ഇത്രയും ഡേറ്റ ഉപയോഗിച്ച് തീര്‍ന്നാല്‍ പിന്നീടു വേഗം കുറയ്ക്കുകയാണ് എല്ലാ സേവനദാതാക്കളും ചെയ്യുന്നത്. 

മയ് ഒന്നു മുതലാണു നിലവിലെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെല്ലാം വേഗം വര്‍ധിപ്പിക്കുമെന്നു ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെ കുറഞ്ഞ വേഗം ഒരു എംബിപിഎസ് ആക്കി മാറ്റുമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios