മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്ക് ബിഎസ്എന്‍എല്‍ കുത്തനെ കുറച്ചു ; 36 രൂപക്ക് ഒരു ജി.ബി

BSNL lowers mobile Internet rate to Rs36 per GB to counter Reliance Jio offers

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ മൊബൈല്‍ ഇന്‍റെര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍.  3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്ക് 25 ശതമാനമാണ് ബിഎസ്എന്‍എല്‍  വെട്ടിക്കുറച്ചത്. ഒരു ജി ബിക്ക് 36 രൂപയായാണ് കുറച്ചിരിക്കുന്നത്. ഇതോടെ 291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്‍റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ഇനി ലഭ്യമാകും.

പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഇതേ തുകക്ക് രണ്ട് ജി ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി ബി ഡാറ്റ ലഭിക്കും. നേരത്തേ ഉണ്ടായിരുന്നതിന്‍റെ ഇരട്ടിയാണിത്.

പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറു മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ബോര്‍ഡ് ഉപഭോക്തൃ ക്ഷേമ അധികൃതര്‍ അറിയിച്ചു.

ബി.എസ്.എന്‍.എല്‍ 9.95 മില്യണ്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ഒന്നാമതാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ 20.39 മില്യണ്‍ ഉപഭോക്താക്കളുമായി അഞ്ചാം സ്ഥാനത്തുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios