ബ്ലാക്ബെറി ആന്‍ഡ്രോയ്ഡിലേക്ക് ചുവടുമാറ്റുന്നു
ഒട്ടാവ: ഒരോ സാമ്പത്തിക പാദം കഴിയുമ്പോഴും, നഷ്ടത്തിന്‍റെ കണക്ക് പുസ്തകം മാത്രമാണ് ബ്ലാക്ക്ബെറിക്ക് സ്വന്തം. അതിനാല്‍ തന്നെ ഒരു കുതിച്ചുചാട്ടമാണ് ബ്ലാക്ബെറി പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ പുതിയ 2 സ്മാർട്ട് ഫോൺ കൂടി വിപണിയിൽ ഇറക്കാൻ ഒരുങ്ങുകയാണ് ബ്ലാക്ബെറി.
മികച്ച സവിശേഷതകളോടെ, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ബ്ലാക്ബെറി പുതിയ ഫോണുകള്‍ ഇറക്കുന്നത്. ബ്ലാക്ക് ബെറിയുടെ സി ഇ ഓ ജോൺ ചെൻ തന്നെയാണ് കാര്യം വ്യക്തമാക്കിയത്. 20000 രൂപ മുതൽ 26000 രൂപവരെ ഉള്ള സ്മാർട്ട്‌ഫോണുകൾ ആണ് ബ്ലാക്ക് ബെറി പുറത്തിറക്കുന്നത്.
ബ്ലാക്ക് ബെറിയുടെ സ്വന്തം സംരഭമായ പ്രവ് വേണ്ടത്ര വിപണിയിൽ വിജയം നേടാതെ പോയത് കൊണ്ടാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സെറ്റുകളുമായി എത്തുവാന്‍ ബ്ലാക്ക് ബെറി തീരുമാനിച്ചത്.