നവംബര്‍ 12ന് മുന്‍പേ വാട്ട്സ്ആപ്പില്‍ നിന്നും ഫയലുകള്‍ മാറ്റുക; അല്ലെങ്കില്‍.!

ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷിയാണ്. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ സ്ഥലം തീര്‍ന്നു പോകാം. അതു കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വേര്‍തിരിച്ച് സ്വയം ഡിലീറ്റ്, ഡൗണ്‍ലോഡ്, ബാക്-അപ് ചെയ്യുകയോ ചെയ്യണം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
 
Backup your WhatsApp data before it is deleted from Google Drive on November 12, 2018

മുംബൈ: ഏതൊരു ആപ്പിന്‍റെയും ഏറ്റവും വലിയ പ്രശ്നമാണ് സ്റ്റോറേജ്. ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ക്ക് പുതിയ നിര്‍ദേശവുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് വരുന്ന സന്ദേശങ്ങള്‍ ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ അത് പിന്നീട് ലഭിക്കില്ല.

വാട്ട്സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിച്ച ഓഡിയോ, വീഡിയോ, ജിഫ്, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്യുകയോ ആവാം. 

അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകുമെന്നാണ് കമ്പനി പറയുന്നത്. സൈന്‍-ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്‌സാപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്‌നം നേരിടുമെന്നും പറയുന്നുണ്ട്. മാനുവലി ബാക്-അപ് ചെയ്യാനുള്ള അവസാന തീയതി നവംബർ 12 ആയിരിക്കും. എന്നാല്‍, നവംബർ ഒന്നിനു മുന്‍പായി എല്ലാ ഡേറ്റയും ബാക്-അപ് ചെയ്യുന്നതാണ് നല്ലതെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്. 

ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷിയാണ്. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ സ്ഥലം തീര്‍ന്നു പോകാം. അതു കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വേര്‍തിരിച്ച് സ്വയം ഡിലീറ്റ്, ഡൗണ്‍ലോഡ്, ബാക്-അപ് ചെയ്യുകയോ ചെയ്യണം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
 
Latest Videos
Follow Us:
Download App:
  • android
  • ios