സെന്‍ഫോണ്‍ മാക്സ് പ്രോ എം1 അവതരിപ്പിച്ചു
- അസ്യൂസിന്‍റെ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 അവതരിപ്പിച്ചു. ഫോണിന്‍റെ ആഗോള പുറത്തിറക്കല്‍ ഇത്തവണ ഇന്ത്യയിലാണ് അസ്യൂസ് നടത്തിയത്
മുംബൈ: അസ്യൂസിന്‍റെ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 അവതരിപ്പിച്ചു. ഫോണിന്‍റെ ആഗോള പുറത്തിറക്കല്‍ ഇത്തവണ ഇന്ത്യയിലാണ് അസ്യൂസ് നടത്തിയത്. 5,000 എംഎഎച്ച് ബാറ്ററി ശേഷിയില്‍ എത്തുന്ന ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും എക്സ്ക്യൂസീവായി വിപണിയില്‍ എത്തുക. ഫുള്‍ വ്യൂ ഡിസ്പ്ലേയുമായി എത്തുന്ന ഫോണ്‍ വിപണിയില്‍ ഇപ്പോഴുള്ള ഷവോമിയുടെ നോട്ട് 5 പ്രോയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും എന്നാണ് കരുതപ്പെടുന്നത്. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ എത്തുന്ന ഫോണിന്‍റെ പ്രൈമറി ക്യാമറ 13 എംപിയും, ഡെപ്ത് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ്. 8 എംപിയാണ് മുന്‍ ക്യാമറ.
ഫോണിന്‍റെ ചിപ്പ് സെറ്റ് സ്നാപ്ഡ്രാഗണ്‍ 636 എസ്ഒഎസ് പ്രോസസ്സറാണ്. ആന്‍ഡ്രോയ്ഡ് ഓറീയോ സ്റ്റോക്ക് വേര്‍ഷനോടെ സെന്‍ഫോണ്‍ പരമ്പരയില്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ഫോണ്‍ ആണ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1. സ്റ്റോറേജ് അടിസ്ഥാനമാക്കി മൂന്ന് പതിപ്പാണ് മാക്സ് പ്രോ എം1ന് ഉള്ളത്. 3ജിബി റാം, 32 ജിബി ഇന്‍റേണല്‍ പതിപ്പും. 4ജിബി റാം, 64 ജിബി പതിപ്പും. 6ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പും. 3ജിബി പതിപ്പിന് 10,999 രൂപയും, 4ജിബി പതിപ്പിന് 12,999 രൂപയുമാണ് വില. 6 ജിബി റാം പതിപ്പിന് 14,999 രൂപയുമാണ് വില. മെയ് ആദ്യം മുതലാണ് വില്‍പ്പന.
അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം1ന് 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി 18:9 അനുപതം സ്ക്രീനാണ് ഉള്ളത്. 49 രൂപയ്ക്ക് മുഴുവന്‍ മൊബൈല്‍ പ്രോട്ടക്ഷന്‍ അടക്കമുള്ള ഓഫറും ലോഞ്ചിംഗ് ഡേയില്‍ അസ്യൂസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് റഗുലര്‍ എക്സേഞ്ചില്‍ 1000 രൂപ ഓഫറും സെന്‍ ഫോണ്‍ മാക്സ് പ്രോ എം1 വാങ്ങുമ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.