ആപ്പിള്‍ ഐഫോണിന് വളരെ ഗുരുതരമായ ഒരു പിഴവുണ്ട്
- തങ്ങളുടെ ചില മോഡലുകള്‍ക്ക് ഗുരുതരമായ പ്രശ്നം ഉണ്ടെന്ന് സമ്മതിച്ച് ആപ്പിള്‍
ന്യൂയോര്‍ക്ക്: തങ്ങളുടെ ചില മോഡലുകള്‍ക്ക് ഗുരുതരമായ പ്രശ്നം ഉണ്ടെന്ന് സമ്മതിച്ച് ആപ്പിള്‍. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സമ്മതിച്ച് ആപ്പിള്‍ സര്‍വീസ് പ്രോവൈഡര്‍മാര്‍ക്ക് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആപ്പിളിന്‍റെ വിശേഷങ്ങള്‍ പുറത്തുവിടുന്ന മാക്‌റൂമേസ് വെബ്‌സൈറ്റാണ് ആപ്പിള്‍ രഹസ്യമായി അയച്ച സന്ദേശം പ്രസിദ്ധപ്പെടുത്തിയത്.
ആപ്പിള്‍ ഐഫോണില്‍ പറയുന്ന പ്രധാന പ്രശ്നങ്ങള്‍ ഇതാണ്, ഐഒഎസ് ഒപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ 11.3, 11.3.1 അപ്‌ഡേറ്റുകള്‍ നിലവിലുള്ള പല മോഡലുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നു എന്നാണ് ആപ്പിള്‍ സമ്മതിക്കുന്നത്. പ്രധാനമായും ചില ഐഫോണ്‍ 7/7 പ്ലസ് ഉപയോക്താക്കളെയാണ് ബാധിച്ചിരിക്കുന്നത്. പ്രശ്‌നം ബാധിച്ച ഫോണുകളിലൂടെ ഫോണ്‍ കോളുകളോ ഫെയ്‌സ്‌ടൈം ചാറ്റുകളോ നടത്തുമ്പോള്‍ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയെന്ന് ആപ്പിള്‍ സമ്മതിക്കുന്നു. ർ
ആപ്പിളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിള്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഹാര്‍ഡ് വെയറിനെ ബാധിക്കുന്നത് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ആപ്പിള്‍ ഐഫോണിന്‍റെ ഈ പ്രശ്നം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിള്‍ തന്നെ പ്രശ്നം സമ്മതിക്കുന്നത്.
എന്നാല്‍ അപ്ഡേറ്റ് ചെയ്ത് പ്രശ്നം പിടിപ്പെട്ട ഗാഡ്ജറ്റുകള്‍ക്ക് ഫ്രീ സര്‍വീസ് നല്‍കുമോ ആപ്പിള്‍ എന്ന കാര്യം വ്യക്തമല്ല. പ്രശ്‌നം എത്രത്തോളം ഗാഡ്ജറ്റുകളെ ബാധിച്ചിട്ടുണ്ടെന്ന കാര്യവും വ്യക്തമല്ല. കോളില്‍ നേരിടുന്ന പ്രശ്നം തങ്ങളുടെ മൊബൈല്‍ സര്‍വീസ് പ്രോവൈഡര്‍മാരുടെ വിഷയമാണെന്ന് കരുതിയ പരാതിപ്പെട്ട ഉപയോക്താക്കള്‍ക്ക് മറുപടി നല്‍കാന്‍ സര്‍വീസ് പ്രോവൈഡര്‍മാരാണ് ആപ്പിളില്‍ നിന്നും വിശദീകരണം തേടിയത് എന്നാണ് സൂചന. അതില്‍ നല്‍കിയ മറുപടിയിലാണ് ആപ്പിളിന്‍റെ കുറ്റസമ്മതം.