ഒളിംപിക്സ് വേദിയില്‍ ഏറ്റുമുട്ടുന്ന ആപ്പിളും സാംസങ്ങും

Apple Vs Samsung at the Rio Olympics 2016

റിയോ: ഒളിംപിക്സിന്‍റെ വേദിയിലും ഒരു ടെക്ക് യുദ്ധം. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സാംസങ്ങും തമ്മിലാണ് തങ്ങളുടെ ബലപരീക്ഷണ വേദിയായി ഒളിംപിക് വേദിയെ മാറ്റുന്നത്. ഫോണ്‍ വില്‍പ്പനയിലാണ് റിയോവിലെ യുദ്ധം.

ഒളിംപിക്സിന്‍റെ ഔദ്യോഗിക ഇലക്ട്രോണിക് പാര്‍ട്ണര്‍മാരാണ് സാംസങ്ങ്. അതിനാല്‍ തന്നെ മത്സരവേദികളില്‍ തങ്ങളുടെ പ്രോഡക്ട് വില്‍ക്കാനുള്ള വലിയ അവസരമാണ് കൊറിയന്‍ ടെക് ഭീമന്മാര്‍ക്ക് തുറന്നുകിട്ടിയിരിക്കുന്നത്. ഈ അവസരം അവര്‍ നന്നായി ഉപയോഗിക്കുന്നു എന്നാണ് സി-നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിര കണക്കിന് വരുന്ന കായിക പ്രേമികള്‍ക്ക് സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കുന്നു. ഒളിംപിക്സ് സ്പോണ്‍സര്‍മാര്‍ക്ക് അല്ലാതെ ഒളിംപിക്സ് എന്ന പേര് പോലും ഉപയോഗിക്കരുത് എന്നാണ് അന്താരാഷ്ട്ര ഒളിംപിക്സ് കൌണ്‍സിലിന്‍റെ കര്‍ശ്ശന നിര്‍ദേശം. അതിനാല്‍ തന്നെ സാംസങ്ങ് ഇത് ഉപയോഗിച്ച് ഒരു സ്മരണിക പോലെയാണ് തങ്ങളുടെ പ്രോഡക്ട് വില്‍ക്കുന്നത്.

എന്നാല്‍ ആപ്പിള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല, ഐഒഎയുടെ കര്‍ശ്ശന നിര്‍ദേശം ഉള്ളതിനാല്‍ ഒളിംപിക് വേദിക്ക് പത്ത് കിലോമീറ്റര്‍ അകലെ പുതുതായി ആപ്പിള്‍ സ്റ്റോര്‍ തുറന്നു ആപ്പിള്‍. ബ്രസീലില്‍ തന്നെ ആദ്യമായാണ് ആപ്പിള്‍ സ്റ്റോര്‍ തുറന്നത്. ഒളിംപിക്സ് വന്നത് കൊണ്ട് ആപ്പിള്‍ സ്റ്റോര്‍ തുറന്നല്ലോ ഭാഗ്യം, എന്നതാണ് ഇപ്പോള്‍ ബ്രസീലുകാര്‍ പറയുന്നത്. വലിയ തിരക്കാണ് ഇവിടെ. സെപ്ഷ്യല്‍ എഡിഷന്‍ ആപ്പിള്‍ വാച്ച് ബാന്‍ഡ് ആണ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുള്ളത്. എന്നാല്‍ സ്പോണ്‍സര്‍മാര്‍ അല്ലാത്തതിനാല്‍ ഒളിംപിക്സ് റിംഗ് ഇതില്‍ ഇല്ല, പകരം പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകയാണ്. ഐഫോണുകള്‍ക്കുള്ള പ്രത്യേക ഒളിംപിക് എഡിഷന്‍ കവറുകള്‍ക്കും ഇവിടെ വലിയ ചിലവാണ്. 

അതേ സമയം സാംസങ്ങ് നേടിയപോലെ ഒളിംപിക്സ് എക്‌സ്‌ക്ലൂസീവ് വില്‍പ്പന അവകാശങ്ങള്‍ക്ക് നാല് വര്‍ഷക്കാലത്തേക്ക് മുന്‍നിര ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍മാര്‍ ഏതാണ്ട് 100 മില്യണ്‍ യുഎസ് ഡോളറാണ് ഒളിമ്പിക് കമ്മിറ്റിക്ക് നല്‍കേണ്ടി വരുക എന്നാണ് റിപ്പോര്‍ട്ട്.


 

Latest Videos
Follow Us:
Download App:
  • android
  • ios