വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുമായി ആപ്പിള്‍ മാക്ബുക്ക്
ഐസിഐസിഐ ബാങ്കും ക്യാഷിഫൈ ഡോട്ട് ഇന്നുമായി കൈകോര്‍ത്ത് ഗംഭീര ഓഫറുമായി ആപ്പിള്‍ മാക്ബുക്ക്. മാക് ബുക് പ്രോ, മാക് മിനി, മാക്ബുക്ക് എയര്‍,ഐമാക് എന്നീ ഇനങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറില്‍ 20000 രൂപ വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഡിസംബര്‍ 25 വരെയാണ് ഓഫര്‍. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഡിസംബര്‍ 31 വരെയാവും ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക.
പഴയ മാക്ബുക്ക്, മാക്ബുക്ക് എയര്‍, മാക്ബുക്ക് പ്രോ മാക്കി മിനി, ഐമാക്‌സ് മോഡലുകലുകള്‍ക്ക് എല്ലാം തന്നെ കുറഞ്ഞത് 20,000 രൂപ എങ്കിലും എക്‌സ്‌ചേഞ്ച് വാല്യൂ ലഭിക്കും. കൂടാതെ, 77,200 രൂപ വില വരുന്ന മാക്ബുക്ക് എയര്‍ (128 ജിബി) വാങ്ങുമ്പോള്‍ 13,300 രൂപയും 20,000 രൂപ വിലയുള്ള മാക് മിനിക്ക് 1,400 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. മാക്ബുക്ക് പ്രോക്ക് 4,900 രൂപയും ഐമാകിന് 3,700 രൂപയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.
ആപ്പിളോ മറ്റ് ബ്രാന്‍ഡ് മോജലുകളോ എക്‌സ്‌ചോഞ്ച് ചെയ്ത് ആപ്പിള്‍ ഐപാഡ് വാങ്ങുമ്പോള്‍ 8,000 രൂപവരെ ഡിസ്‌കൗമ്ട് ലഭിക്കും. ഇഎംഐ ഇടപാടുകള്‍ക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിപണികള്‍ക്കും 5,000 രൂപ വരെ അധിക ക്യാഷ്ബാക്ക് ലഭ്യമാണ്. ഓഫറുകളെല്ലാം വ്യവ്‌സഥകള്‍ക്ക് വിധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.