ആപ്പിളിന്‍റെ പുതിയ ഐഫോണ്‍- 5 പ്രത്യേകതകള്‍
ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് എത്തിയിട്ട് ഒരു ദശാബ്ദം തികയുന്നു. ആപ്പിള്‍ ഐഫോണിന്‍റെ 10-മത് വാര്‍ഷികമായ 2017 ല്‍ അതിന്‍റെ എല്ലാം പകിട്ടുമായി ഒരു ഫോണ്‍ ഇറക്കുമെന്നാണ് അറിയുന്നത്. ഫിബ്രവരിയിലോ മാര്‍ച്ചിലോ എത്തുന്ന ഈ ഫോണിന്‍റെതായി പ്രചരിക്കുന്ന ചില പ്രത്യേകതകള്‍ മനസിലാക്കാം.
മുൻഭാഗം മുഴുവനായി നിറഞ്ഞു നിൽക്കുന്ന 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനുണ്ടാകുക.
ആപ്പിള്‍ ഐഫോണ്‍ 8 എന്നതിന് പകരം ആപ്പിള്‍ ഐഫോണ്‍ എക്സ് എന്നായിരിക്കും പുതിയ ഐഫോണിന്‍റെ പേര് എന്നാണ് മാഷബിളിന്‍റെ റിപ്പോര്‍ട്ട്.
ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയാണ് പുതിയ ഐഫോണിൽ ഉണ്ടാകുക എന്ന് പ്രചരിക്കുന്ന ചിത്രങ്ങള്‍ പറയുന്നത്.
പുതിയ ഐ ഫോണില്‍ ഹോം ബട്ടൺ ഉപേക്ഷിച്ചേക്കും.
മറ്റ് ചില പുതിയ ഐഫോണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രത്യേകതകള്‍ - ഇരട്ട ലെൻസ് ക്യാമറ, വളഞ്ഞ സ്ക്രീൻ