ഐഫോണിലെ 3ഡി ടെച്ച് സംവിധാനം ഒഴിവാക്കുന്നു
- ആപ്പിള്‍ ഐഫോണിലെ 3ഡി ടെച്ച് സംവിധാനം ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്
- അടുത്ത് ഇറങ്ങുന്ന ഐഫോണ്‍ മോഡലുകളില്‍ 3ഡി ടച്ച് ഉണ്ടാകില്ലെന്നാണ് സൂചനകള്‍
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണിലെ 3ഡി ടെച്ച് സംവിധാനം ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത് ഇറങ്ങുന്ന ഐഫോണ്‍ മോഡലുകളില്‍ 3ഡി ടച്ച് ഉണ്ടാകില്ലെന്നാണ് സൂചനകള്‍. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ഇത് സംബന്ധിച്ച് സൂചന നല്‍കുന്നു. ഇത് പ്രമുഖ ടെക് സൈറ്റുകളില്‍ വാര്‍ത്തയായിട്ടുണ്ട്.
കവര്‍ ഗ്ലാസ് സെന്‍സര്‍ എന്ന പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യയായ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള ഐഫോണ്‍ നിര്‍മ്മാണ ചിലവില്‍ കുറവ് വരുത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ത്രീഡി ടച്ച് സംവിധാനം വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍നിന്നു പൂര്‍ണമായി നീക്കുമെന്നാണ് കുവോ പ്രതീക്ഷിക്കുന്നത്.
2019 ഓടെ എല്ലാ ഐ ഫോണുകളും കവര്‍ ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു. അതേസമയം, ഐ ഫോണ്‍ Xന്‍റെ പിന്‍ഗാമിയായ ഐഫോണ്‍ ടെന്‍ പ്ലസില്‍ ത്രിഡി ടച്ച് സംവിധാനം നിലനിര്‍ത്തുമെന്നാണ് സൂചന.
സ്‌ക്രീനില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തില്‍ ചില ചലനങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് ത്രിഡി ടച്ച് സംവിധാനം. ത്രീഡി ടച്ച് സംവിധാനം 2015 ല്‍ ഐ ഫോണ്‍ 6 എസിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്.