മുഖം നോക്കാതെ  പ്രവർത്തിക്കില്ല ഇൗ ഐ ഫോൺ 8

Apple iPhone 8 might able to detect your face and automatically silence notifications

വിപണി കാത്തിരിക്കുന്ന ഐ ഫോൺ 8 ഇനി  മുഖം നോക്കാതെ  പ്രവർത്തിക്കില്ല. ഒരു നോട്ടം മതി ഫോൺ നിശബ്​ദമാകാൻ. ഉടമയുടെ മുഖം തിരിച്ചറിഞ്ഞ്​ പ്രവർത്തിക്കുന്ന ​3ഡി സെൻസർ സംവിധാനവുമായി ആപ്പിൾ ഐ ഫോൺ 8 വരുന്നതായി റി​പ്പോർട്ടുകൾ.സെൻസർ വഴി മുഖം തിരിച്ചറിയുന്നതോടെ ഫോൺ യാന്ത്രികമായി അൺലോക്ക്​ ആകുന്നത്​ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ്​ ഫോണിൽ വരുന്നതെന്നാണ്​ വിവരം.

ഒട്ടേറെ പ്രവർത്തനങ്ങൾക്ക്​ ഉപ​യോഗിക്കാവുന്നതാണ്​ പുതിയ സെൻസർ എന്നാണ്​ അഭ്യൂഹങ്ങൾ പരക്കുന്നത്​. ഫോണിലേക്ക്​ നോക്കുന്നതോടെ നോട്ടിഫിക്കേഷൻ നിശബ്​ദമാകുന്നത്​ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ ഫോണിൽ വരുന്നു. ​ഐ ഫോൺ ഒാപ്പറേറ്റിങ്​ സിസ്​റ്റം വികസിപ്പിച്ച ഗുള്‍ഹെര്‍മ് റെമ്പോ തന്നെയാണ്​ ഹോംപോഡ്​ ​ഫേംവെയറിൽ ഒളിപ്പിച്ചുവെക്കുന്ന പുതിയ  കോഡ്​ കണ്ടെത്തിയതും ഇതുവഴി യാന്ത്രികമായി നോട്ടി​ഫിക്കേഷൻ നിശബ്​ദമാക്കുന്നതും വികസിപ്പിച്ചതും.

Apple iPhone 8 might able to detect your face and automatically silence notifications

ഐ ഫോൺ 8 രണ്ട് മുൻവശത്തെ കാമറകളും ഇൻഫ്രാറെഡ് സെൻസറോട് കൂടി മുഖം തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയും ഉള്ളതാണെന്നാണ് ടെക്ക് മേഖലയിൽ പരക്കുന്ന അഭ്യൂഹങ്ങൾ. മുഖം തിരിച്ചറിയാനുള്ള 3ഡി സെൻസർ വരുന്നതോടെ ഫോൺ പ്രത്യേകം പാസ്വേഡിലോ ഫിംഗർ പ്രിൻറ് സ്കാനറിലോ സുരക്ഷിതമാക്കേണ്ടിവരില്ല

Latest Videos
Follow Us:
Download App:
  • android
  • ios