ഏറ്റവും വിലകൂടിയ ഐഫോൺ എക്സുമായി ആപ്പിൾ
കാലിഫോർണിയ: ആപ്പിളിന്റെ എറ്റവും വിലകൂടിയ സ്മാർട്ട്ഫോൺ എക്സ് ആപ്പിൾ ഈ വര്‍ഷം വിപണിയിലെത്തിക്കുമെന്ന് സൂചന. ചൈനയിലെ പ്രമുഖ ടെക്നോളജി വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ഒഎൽഇഡി ഡിസ്പ്ലേയോട് കൂടിയ 5.8 ഇഞ്ച് സ്ക്രീനാണ് പുതിയ ഫോണിനുണ്ടാവുക. 5.5 ഇഞ്ചായിരിക്കും ഡിസ്പ്ലേ സൈസ്. സാംസങ്ങിന്റെ മോഡലുകളോട് കിടപിടിക്കുന്നതായിരിക്കും ഈ ഡിസ്പ്ലേയെന്നും സൂചനകളുണ്ട്. ഒപ്ടികൽ ഫിംഗർ പ്രിൻറ് സെൻസറായിരിക്കും എക്സിന്. അതുകൊണ്ട് തന്നെ ഫിംഗർപ്രിൻറ് സ്കാനർ ഡിസ്പ്ലേയിൽ തന്നെയാകും ഉണ്ടാവുക.
ഐഫോണിന്‍റെ മൂന്ന് വേരിയൻറുകൾ കമ്പനി ഈ വർഷം തന്നെ വിപണിയിലെത്തിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. അതിലൊന്നാണ് എക്സ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇൻറലിന്റെറ ശക്തി കൂടിയ പ്രൊസസറായിരിക്കും ഐഫോൺ എക്സിന്. ലേസർ അല്ലെങ്കിൽ ഇൻഫ്രാറെഡ് സെൻസറും വയർലെസ് ചാർജിങ് ടെക്നോളജിയും ഫോണിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോൺ 8നെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് എക്സിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരുന്നത്. ഐഫോൺ 8ന് സമാനമായ ഫീച്ചറുകളാണ് എക്സിലുമുള്ളത്.