ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മിക്കാന്‍ ആപ്പിള്‍ !
ദില്ലി: ഇന്ത്യയില്‍ ഐ ഫോണുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് യൂണിറ്റ് സ്ഥാപിക്കാന്‍ ആപ്പിള്‍. ഇതിനാവശ്യമായ രൂപരേഖ തയാറായതായി ആപ്പിള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ നികുതി ഇളവുകള്‍ നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇറക്കുമതി നടത്തുന്ന ഉല്‍പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആപ്പിളിന്റെ പ്രധാന ആവശ്യം.
ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ഐഫോണ്‍ ഓപ്പറേഷന്‍സ് ആഗോള വൈസ് പ്രസിഡന്റ് പ്രിയ ബാലസുബ്രഹ്മണ്യന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവതരണം നടത്തി. ഐ ഫോണുകളുടെ മികച്ച വിപണിയായി ഇന്ത്യ മാറുന്ന സാഹചര്യത്തിലാണ് ഉല്‍പാദന യൂണിറ്റ് ആരംഭിക്കാന്‍ ആപ്പിള്‍ പദ്ധതി തയാറാക്കുന്നത്.ആപ്പിള്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദന ഹബാക്കി ഇന്ത്യയെ മാറ്റാനും കമ്പനിക്ക് ആലോചനയുണ്ട്.